Image

ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 7നു ആരംഭിക്കുന്നു

ജീമോന്‍ റാന്നി Published on 02 October, 2017
ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 7നു ആരംഭിക്കുന്നു
ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള സുവിശേഷ യോഗങ്ങള്‍ ഒക്ടോബര്‍ മാസം ഏഴ്, എട്ട് തീയതികളില്‍ വിവിധ പള്ളികളില്‍ വെച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ ബ്രദര്‍ സാബു വാര്യാപുരം വചനം പ്രഘോഷിക്കുന്നു. ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30നു ന്യൂയോര്‍ക്ക് എല്‍മോണ്ടിലുള്ള വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്ക കത്തീഡ്രല്‍ പള്ളിയില്‍ വച്ചും എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30നു ന്യൂയോര്‍ക്ക് വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സിഎസ്‌ഐ ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ വച്ചും നടത്തപ്പെടുന്നതാണ്.

വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗങ്ങളിലെ ഗാനശുശ്രൂഷക്ക് എക്യൂമെനിക്കല്‍ ക്വൊയര്‍ നേതൃത്വം നല്‍കുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സുവിശേഷ യോഗങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ജോണ്‍ തോമസ്(516-996-4887), തോമസ് ജേക്കബ്(631-747-7862), സുരേഷ് ജോണ്‍(347-200-0914).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക