Image

അതിര്‍ത്തിയില്‍ പാക്ക്‌ ആക്രമണത്തില്‍ പത്ത്‌ വയസുകാരന്‍ കൊല്ലപ്പെട്ടു

Published on 02 October, 2017
അതിര്‍ത്തിയില്‍ പാക്ക്‌ ആക്രമണത്തില്‍ പത്ത്‌ വയസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക്‌ പ്രകോപനം. അതിര്‍ത്തി ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി പാക്ക്‌ സേന നടത്തിയ ആക്രമണത്തില്‍ പത്ത്‌ വയസുകാരന്‍ കൊല്ലപ്പെടുകയും അഞ്ച്‌ പ്രദേശവാസികള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. കര്‍ണി സെക്ടറില്‍ താമസിക്കുന്ന ഇസ്‌റാര്‍ അഹമ്മദെന്ന കുട്ടിയാണ്‌ മരിച്ചത്‌.

തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ കശ്‌മീരിലെ പുഞ്ച്‌ ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ വെടിവയ്‌പ്പും ഷെല്ലാക്രമണവും നടത്തിയത്‌.

അതിര്‍ത്തി ഗ്രാമങ്ങളിലും ഷാഹ്‌പുര്‍, കിര്‍നി, ക്വാസ്‌ബ സെക്ടറുകളിലെ സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയാണ്‌ പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തിയതെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക