Image

ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ ബി.ജെ.പി എം.പി പൂനം മഹാജന്‍

Published on 02 October, 2017
 ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ ബി.ജെ.പി എം.പി പൂനം മഹാജന്‍


അഹമ്മദാബാദ്‌: താന്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ പൂനം മഹാജന്‍. അഹമ്മദാബാദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി എം.പിയായ പൂനം ഇന്ത്യയിലെ മറ്റ്‌ സ്‌ത്രീകളെപ്പോലെ താനും ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തിയത്‌.

'വെറസോവയില്‍ നിന്നും വര്‍ളിവരെ ട്രെയിനില്‍ സഞ്ചരിച്ചായിരുന്നു ഞാന്‍ ക്ലാസില്‍ പോയിരുന്നത്‌. അന്ന്‌ കാറില്‍ യാത്ര ചെയ്യാനുള്ള സാഹചര്യമില്ലായിരുന്നു. അപ്പോള്‍ വൃത്തികെട്ട കണ്ണോടെ എന്നെ നോക്കുന്നത്‌ കണ്ട്‌ ദു:ഖിച്ചിരിക്കാന്‍ എനിക്ക്‌ തോന്നിയില്ല. ഭൂമിയിലെ എല്ലാ സ്‌ത്രീകളും പ്രത്യേകിച്ചും ഇന്ത്യയിലെ, ഇത്‌ അനുഭവിച്ചിട്ടുണ്ട്‌. ' പൂനം പറയുന്നു.

ബ്രേക്കിംഗ്‌ ദ ഗ്ലാസ്‌ സീലിംഗ്‌ എന്ന ടോപ്പിക്കില്‍ സംസാരിക്കുകയായിരുന്നു പൂനം. ഇന്ത്യയിലെ എല്ലാ സ്‌ത്രീകളും തങ്ങളെ കുറിച്ചുള്ള അശ്ശീല കമന്റുകള്‍ കേട്ടവരും ദേഹത്ത്‌ അനാവശ്യമായി സ്‌പര്‍ശിക്കപ്പെട്ടവരുമാണെന്നും പൂനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക