Image

കെ.എം.സി.സി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2017

Published on 02 October, 2017
കെ.എം.സി.സി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2017
ദുബൈ: താരങ്ങളുടെ  പ്രകടനം കൊണ്ടും കാണികളുടെ വന്‍ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ കെ.എം.സി.സി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്ല്‍ സേവ്യര്‍ റാഫേലും ജിതേഷ് കുമാറും ജേതാക്കളായി. റിയാസ് ഓറമും വിപിന്‍ പി.വി.യും റണ്ണഴ്‌സ് കപ്പ് കരസ്ഥമാക്കി.  അര്‍ഷാദ് & രാംദാസ്, മര്‍ശാദ് & തോമസ് എന്നിവര്‍ സെമി ഫൈനലിസ്‌റ് വിജയികളായി. ഏറ്റവും നല്ല പ്രകടനത്തിനുള്ള വ്യക്തിഗത താരമായി നിഗ്‌നേഷിനെയും നല്ല ടിമിനുള്ള അവാര്‍ഡിനായി അന്‍വര്‍ കടോളി, ഫാസില്‍ സിഎം. എന്നിവരെയും തെരഞ്ഞെടുത്തു.   
  
 സെപ്റ്റംബര്‍ 29  , 2017   ദുബൈ അല്‍ റാഷിദിയ സ്‌പോര്‍ട്‌സ് ഹാളില്‍  നടന്ന ടൂര്‍ണമെന്റ്  കെ.എം.സി.സി. യു.എ.ഇ. ജന.സിക്ര. എളേറ്റില്‍  ഇബ്രാഹിം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ദുബൈ  കെ.എം.സി.സി. പ്രസി. അന്‍വര്‍ നഹ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണവും   ദുബൈയിലെ സീനിയര്‍ ബാഡ്മിന്റണ്‍ താരമായ അബ്ദുല്‍ സലാമിന് തൂണേരി കെ.എം.സി.സി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ അവാര്‍ഡ്   സമര്‍പ്പിക്കുകയും ചെയ്തു. 

അഡ്വ: സാജിദ് അബൂബക്കര്‍ , ഹംസ പയ്യോളി, ഹസ്സന്‍ ചാലില്‍,പറമ്പത്ത് അഷ്‌റഫ് , സുബൈര്‍ വെള്ളിയോട് ,ടഗ റഫീഖ്, റഹീസ് കോട്ടക്കല്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റഫീഖ് പി.കെ. (ടെക്‌നിക്കല്‍ ഡയരക്ടര്‍), സിബി (മാച്ച് റഫറി), ബിജു, റഫീഖ് മീര, സിറാജ്, ഷബീര്‍, വിപിന്‍, ഹസിക്, സത്യന്‍, ജലീല്‍, അഷ്‌റഫ് പേരാമ്പ്ര എന്നിവര്‍ ടൂര്‍ണമെന്റ്ല്‍ സാങ്കേതിക പ്രവര്‍ത്തകാരായി സേവനമനുഷ്ഠിച്ചു. അബ്ദുല്‍ സലാമിനുള്ള അവാര്‍ഡ് പത്രിക സുബൈര്‍ വെള്ളിയോട് സദസ്സില്‍ അവതരിപ്പിച്ചു.  ട്രോഫി വിതരണ ചടങ്ങിന്   അഡ്വ: സാജിദ് അബൂബക്കര്‍, മുഹമ്മദ് തെക്കയില്‍, ഹസ്സന്‍ ചാലില്‍ , അഷ്‌റഫ് പറമ്പത്ത്, എസ്.കെ.റഫീഖ് , അസീസ് സഅബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.    സുഫൈദ് ഇരിങ്ങണ്ണൂര്‍, ടി.എം.അഫ്‌സല്‍, ബഷിര്‍ തട്ടാറത്ത്, സുഹൈല്‍ ഇ.പി. മുഹമ്മദലി എന്‍.കെ. യുസഫ് സമി  എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക