Image

അമേരിക്ക നടുങ്ങി: ലാസ് വെഗാസ് വെടിവയ്പ്പില്‍ മരണം 50 ആയി

Published on 02 October, 2017
അമേരിക്ക നടുങ്ങി: ലാസ് വെഗാസ് വെടിവയ്പ്പില്‍ മരണം 50 ആയി

ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ മരണം 50 ആയി. 200ലധികം പേര്‍ക്കു പരിക്കേറ്റു. മന്‍ഡേലെ ബേ കാസിനോയിലാണ് വെടിവയ്പ്പുണ്ടായത്. കാസിനോയുടെ 32ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നും രണ്ടു പേര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ലാസ് വെഗാസില്‍ ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്പ്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ കാരണമായത്. 

അതേസമയം പോലീസ് നടത്തിയ വെടിവയ്പ്പില്‍ അക്രമം നടത്തിയ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഹോട്ടലില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതേതുടര്‍ന്നു പ്രദേശത്തുനിന്നു പോലീസ് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. യുവതിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. മാന്‍ഡേലെ ബേ കാസിനോയുടെ സമീപപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു ലാസ് വെഗാസ് മക്കാരന്‍ വിമാനത്താവളം വഴിയുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്.

Join WhatsApp News
John 2017-10-03 11:16:54
America nadugiyilla. Stock markets shoot up. No channels covering it. Just covered for very few hours. All regular shows are back. It is no more like school shootings or Florida shooting or shooting of congress woman or shooting at baseball of legislators. Now shooting in us will be just a few minutes events. Shooting in USA will be a daily chore and a non event. Why gun lobby do not want any shooting a big event. And the dogs (all elected officials) who eats the crumbs from the gun lobby will not dare to open the mouth to bark.. So your head line is totally wrong.

John
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക