Image

അദാനി ഗുജറാത്തില്‍ 1500 കോടിയുടെ വിമാനത്താവളം നിര്‍മിക്കുന്നു

Published on 03 October, 2017
അദാനി ഗുജറാത്തില്‍ 1500 കോടിയുടെ വിമാനത്താവളം നിര്‍മിക്കുന്നു
 ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെ മുന്‍നിര വ്യവസായികളില്‍ ഒരാളായി മാറിയ അദാനി, വിമാനതാവള നിര്‍മ്മാണ മേഖലയിലേക്ക്‌ കടക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യവസായി കൂടിയായ അദാനി ഗുജറാത്തിലെ മുന്ദ്രയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള കരാര്‍ നേടിയിരിക്കുകയാണ്‌.

ഗുജറാത്തിലെ അതിവേഗം വളരുന്ന ഒരു ബിസിനസ്‌ മേഖലയാണ്‌ മുന്ദ്ര. പല മേഖലകളിലും നിക്ഷേപം നടത്തിയിട്ടുള്ള അദാനി ആദ്യമായാണ്‌ വിമാനത്താവള നിര്‍മാണ മേഖലയിലേക്ക്‌ കടക്കുന്നത്‌. നിലവില്‍ മുന്ദ്രയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ സ്‌ട്രിപ്പ്‌ അന്താരാഷ്ട്ര വിമാനത്താവളമായി മാറ്റാനാണ്‌ നീക്കം. 1500 കോടി രൂപയുടേതാണ്‌ പദ്ധതി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക