കൊല്ലം, കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി, ഗാന്ധി ജയന്തി ദിവസം പെരുമ്പുഴ സി എസ് വായനശാലയിലേക്ക് ഒരു വര്‍ഷത്തേക്കുള്ള 'തൊഴില്‍ വീഥി' സ്പോണ്സര് ചെയ്തു. വായനശാലയില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി ഷിബു , ആര്‍ട്സ് കണ്‍വീനര്‍ അഖില്‍, വായനശാല പ്രതിനിധികള്‍ ആയ ഗംഗാധരന് പിള്ള, തുളസീധരന്‍ പിള്ള മറ്റു വായനശാല അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.