Image

ഒരു പാദത്തിലെ സാമ്പത്തികവളര്‍ച്ചാ നിരക്ക് താഴുന്നത് വലിയകാര്യമല്ലെന്ന് പ്രധാനമന്ത്രി

Published on 04 October, 2017
ഒരു പാദത്തിലെ സാമ്പത്തികവളര്‍ച്ചാ നിരക്ക് താഴുന്നത് വലിയകാര്യമല്ലെന്ന് പ്രധാനമന്ത്രി
ന്യഡല്‍ഹി: ഒരു പാദത്തിലെ സാമ്പത്തികവളര്‍ച്ചാ നിരക്ക് താഴുന്നത് വലിയകാര്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് 5.7 ലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ വികസനത്തിന്റെ പുതിയ മേഖലയില്‍ എത്തിക്കും.  വൈകാരികമാണ് വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. 

വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ജി എസ് ടി കൗണ്‍സിലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക