Image

'ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ്. സുവിശേഷ സങ്കീര്‍ത്തന സംഗമം സംഘടിപ്പിക്കുന്നു.'

സജീവ് ശങ്കരത്തില്‍ Published on 05 October, 2017
'ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ്. സുവിശേഷ സങ്കീര്‍ത്തന സംഗമം സംഘടിപ്പിക്കുന്നു.'
ഫിലഡല്‍ഫിയ റീജിയണിലെ 22 അപ്പോസ്‌തോലിക ദേവാലയങ്ങളിലെ ഗായക സംഘങ്ങളെ കോര്‍ത്തിണക്കി, ഒക്ടോബര്‍ 8-ാം തീയതി ഞായറാഴ്ച 2.30PM മുതല്‍ 7.30 PM വരെ, ബല്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച്, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്, സുവിശേഷ സങ്കീര്‍ത്തന സംഗമം സംഘടിപ്പിക്കുന്നു.

എക്യൂമെനിക്കല്‍ ഗെയിംസ് ഡേയ്ക്കും, കോളേജ് ഡേയ്ക്കും ശേഷം, 22 ദേവാലയങ്ങളെയും ചേര്‍ത്ത് നടത്തുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ എക്യൂമെനിക്കല്‍ സംഗമം ആണിത്.

ക്വൊയര്‍ കോര്‍ഡിനേറ്റര്‍ ബിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ വമ്പിച്ച സജ്ജീകരണങ്ങള്‍ മുന്നേറികൊണ്ടിരിക്കുന്നു. പ്രമുഖ മലയാളം വാര്‍ത്താ ചാനലുകള്‍ ആയ ഏഷ്യാനെറ്റ്, കൈരളി, ഫഌവേഴ്‌സ്, പ്രവാസി എന്നീ ചാനലുകള്‍ ഈ സംഗീത വിരുന്ന് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ഏവര്‍ക്കും സ്വാഗതം.

'സുവിശേഷവും സംഗീതവും' എന്ന വിഷയത്തെ ആസ്പദമാക്കി, പ്രൊഫ.കോശി തലയ്ക്കല്‍ പ്രഭാഷണം നടത്തുന്നതും ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു എബ്രഹാം- കൊയര്‍ കോഡിനേറ്റര്‍(267-235-8650), കോശീ വര്‍ഗീസ്: സെക്രട്ടറി: 267-312-5373,
ട്രഷറര്‍ : ഡോ. കുര്യന്‍ മത്തായി: 610-352-7979
സജീവ് ശങ്കരത്തില്‍-പി.ആര്‍.ഓ.-267-767-427, ചെയര്‍മാന്‍: ഫാ. സജി മുക്കൂട്ട്.



'ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ്. സുവിശേഷ സങ്കീര്‍ത്തന സംഗമം സംഘടിപ്പിക്കുന്നു.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക