Image

ലാലിസം' പരാജയമായിരുന്നുവെന്ന്‌ മോഹന്‍ലാല്‍

Published on 08 October, 2017
ലാലിസം' പരാജയമായിരുന്നുവെന്ന്‌   മോഹന്‍ലാല്‍

  നാഷണല്‍ ഗെയിംസിന്‌ മിഴിവേകുന്നതിനായി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  ലാലിസം പരിപാടി പരാജയമായിരുന്നുവെന്ന്‌   മോഹന്‍ലാല്‍. വന്‍വിമര്‍ശനത്തിന്‌ ഇടയാക്കിയ പരിപാടി പരാജയമായിരുന്നുവെന്ന്‌ അന്നേ തന്നെ വിധിയെഴുതിയിരുന്നു. പ്രമുഖ ഗായകരുള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്‌തത്‌.

ലാലിസം പരാജയമായിരുന്നുവെന്ന്‌ മോഹന്‍ലാലും സമ്മതിക്കുന്നു. പരിപാടി പരാജയപ്പെട്ടതിന്‌ പിന്നിലുള്ള കാരണം വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ്‌ മോഹന്‍ലാല്‍.

വളരെ രസകരമായ ആശയമെന്ന നിലയില്‍ സമീപിച്ചപരിപാടിക്ക്‌ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തുള്ള ഓഡിയന്‍സും സ്റ്റേഡിയവുമായിരുന്നുവെന്നും താരം പറയുന്നു.

 പരിപാടിക്ക്‌ വേണ്ടത്ര സഹായങ്ങളോ സൗകര്യമോ ലഭിച്ചിരുന്നില്ല. അതുകൊണ്ടൊക്കെയാണ്‌ പരിപാടി വിജയിക്കാതിരുന്നത്‌.

വൈകിയാണ്‌ ആ പരിപാടി അന്ന്‌ ആരംഭിച്ചത്‌. പ്രൊഫഷനുകളായ കലാകാരന്‍മാര്‍ക്ക്‌ വരെ പിഴവ്‌ സംഭവിച്ചിരുന്നു. മോഹന്‍ലാല്‍പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക