Image

വയനാട്ടില്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി, ആറ്‌ ബംഗളൂരു സ്വദേശികള്‍ അറസ്റ്റില്‍

Published on 10 October, 2017
വയനാട്ടില്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി, ആറ്‌ ബംഗളൂരു സ്വദേശികള്‍ അറസ്റ്റില്‍

വയനാട്‌ : വയനാട്ടില്‍ എക്‌സൈസ്‌ പരിശോധനയില്‍ അനധികൃതമായി കൊണ്ടുവന്ന കോടികണക്കിന്‌ രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ നിന്നാണ്‌ 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്‌. 10 കോടിയിലധികം രൂപ വിലവരും പിടികൂടിയ സ്വര്‍ണ്ണത്തിന്‌. കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌.

എക്‌സൈസ്‌ സംഘത്തിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ആറ്‌ ബംഗളൂരു സ്വദേശികളെ അറസ്റ്റ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക