Image

പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച്‌ ഉത്തര്‍പ്രദേശില്‍ 300 ഓളം കുട്ടികള്‍ ആശുപത്രിയില്‍

Published on 10 October, 2017
പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച്‌ ഉത്തര്‍പ്രദേശില്‍ 300 ഓളം കുട്ടികള്‍ ആശുപത്രിയില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷവാതകം ശ്വസിച്ച മുന്നൂറോളം കുട്ടികള്‍ ആശുപത്രിയില്‍. ഷാമ്‌ലി ജില്ലയിലാണ്‌ സംഭവം. 

പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സരസ്വതി ശിശുമന്ദിരത്തിലെ കുട്ടികളാണ്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌.

സ്‌കൂളിന്‌ സമീപത്തെ പഞ്ചസാര ഫാക്ടറിയില്‍ നിന്നുമാണ്‌ വിഷവാതകം ചോര്‍ന്നത്‌. വിഷവാതകം ശ്വസിച്ച കുട്ടികള്‍ക്ക്‌ കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. 

കണ്ണുകള്‍ക്ക്‌ പുകച്ചില്‍ അനുഭവപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 30 ഓളം കുട്ടികളുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക