Image

ടോം ജോസഫിന് സ്വീകരണം നല്‍കി

Published on 10 October, 2017
ടോം ജോസഫിന് സ്വീകരണം നല്‍കി

മെല്‍ബണ്‍: വിറ്റല്‍സി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെല്‍ബണിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 

യോഗം ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ബിജു സ്‌കറിയ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ ടോം ജോസഫ് തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നാലാവുന്നത് ചെയ്യാമെന്നും പ്രതീഷാ നിര്‍ഭരമായ മുഹൂര്‍ത്തമാണിതെന്നും പറഞ്ഞു. 

കേരള ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹലോ മലയാളം റേഡിയോ ഡയറക്ടര്‍ ജോജി കാഞ്ഞിരപ്പള്ളി, പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ കുശാഗ്രാ ദട്‌നാഗര്‍, ജയ്‌സണ്‍ മറ്റപ്പള്ളി (മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍), പ്രസാദ് ഫിലിപ്പ് ലിബറല്‍ പാര്‍ട്ടി), എസന്‍ഡന്‍ ജോസ് (എന്റെ കേരളം), ശ്രീപാല്‍ (പ്രസിഡന്റ് യുണൈറ്റഡ് ഹിന്ദൂസ്), രാജേഷ് പിള്ള (ഹിന്ദുസൈസൈറ്റി , മദനന്‍ ചെല്ലപ്പന്‍ (ങഅഢ), സെബാസ്റ്റ്യന്‍ ജേക്കബ് ഫ്രാങ്ക്സ്റ്റണ്‍ മലയാളി, റെജി കുമാര്‍ (സംസ്‌കൃതി) അജീഷ് ഗ്രാന്‍മാ, ഹൈനസ് ബിനോയി (ഒഐസിസി), തോമസ് വാതപ്പള്ളി, ജി.കെ. മാത്യു, റജി പുല്ലാട്ട് (നാദം), ഷാജി പുല്ലന്‍ (കേസി മലയാളി, ഉദയ ചന്ദ്രന്‍ (ശ്രീനാരായണ മിഷന്‍) നാരായണന്‍ വാസുദേവന്‍ (എച്ച്എസ് എസ്), റിതേഷ് (എന്‍ജിഎ), ദീപിക, സഞ്ചയ് പരമേശ്വരന്‍ (വിപഞ്ചിക) എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക