Image

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള: നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാന്പ്യന്മാര്‍

Published on 10 October, 2017
യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള: നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാന്പ്യന്മാര്‍
 
ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കലാമേളയില്‍ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാന്പ്യന്മാരായി. ഒക്ടോബര്‍ ഏഴിന് ബാസില്‍ഡണ്‍ ഹോണ്‍സ്ബി സ്‌കൂളില്‍ മത്സരത്തില്‍ സമ്മേളനം ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്റ് രഞ്ജിത്കുമാര്‍, യുക്മ മുന്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

94 പോയിന്റ് നേടിയാണ് നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാന്പ്യന്മാരായത്. 93 പോയിന്റ് നേടി ഇപ്‌സ് വിച്ച് കേരളം കള്‍ച്ചറള്‍ അസോസിയേഷന്‍ രണ്ടാം സ്ഥാനവും 55 പോയിന്റുമായി ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി. കലാതിലക പട്ടം ആന്‍ മേരി ജോജോയും ആനി അലോഷ്യസും പങ്കു വച്ചു. ഇരുവര്‍ക്കും 16 പോയിന്റ് വീതം. സജി സാമുവേല്‍ 8 പോയിന്റ് നേടി കലാപ്രതിഭ പട്ടവും കരസ്ഥമാക്കി. കിഡ്‌സ് വ്യക്തിഗത വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസോസിയേഷനിലെ മേഘ്‌ന ഗോപുരത്തിങ്കള്‍ ചാന്പ്യനായി. ഇപ്‌സ് വിച്ച് മലയാളി അസോസിയേഷനിലെ ഡെലീന ഡേവിഡ് രണ്ടാം സ്ഥാനവും എന്‍ഫീല്‍ഡിലെ ദേവാനന്ദ ബിബിരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയര്‍ വിഭാഗത്തില്‍ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ആന്‍ മേരി ജോജോ ചാന്പ്യനായി. സബ്ജൂണിയര്‍ വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസോസിയേഷനിലെ ഷാരോണ്‍ സാബു മണി ഒന്നാം സ്ഥാനവും ടെസ സൂസന്‍ ജോണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ആദ്യമായി കലാമേളയില്‍ പങ്കെടുത്ത എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനും ഹാര്‍ലോ മലയാളി അസോസിയേഷനും പങ്കെടുത്ത കലാമേളയില്‍ അരങ്ങേറ്റം ഗംഭീരമാക്കി. 

റീജണ്‍ പ്രസിഡന്റ് രഞ്ജിത്കുമാര്‍, കലാമേള കോഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ്, റീജണ്‍ സെക്രട്ടറി ജോജോ തെരുവന്‍, ജിജി നട്ടാശേരി, ബാബു മങ്കുഴിയില്‍, ഷാജി വര്‍ഗീസ്,ബിജീഷ് , സോണി ജോര്‍ജ്, ജെയിംസ് ജോസ് എന്നിവര്‍ കാലമേളക്ക് നേതൃത്വം നല്‍കി.

വൈകിട്ടു നടന്ന സമ്മേളനത്തില്‍ കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, റീജണ്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍, യുക്മ സാംസ്‌കാരിക വിഭാഗം വൈസ് ചെയര്‍മാന്‍ സി. എ.ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജണ്‍ വൈസ് പ്രസിഡന്റ് സിമി സതീഷ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക