Image

കൂടിയാട്ടവും ചാക്യാര്‍കൂത്തും ഒക്ടോബര്‍ ഇരുപത്തിയെട്ടിന്

പ്രസാദ് പി Published on 11 October, 2017
കൂടിയാട്ടവും ചാക്യാര്‍കൂത്തും ഒക്ടോബര്‍ ഇരുപത്തിയെട്ടിന്
ലോസ് ആഞ്ചെലെസ് : കേരളത്തിലെ അനുഷ്ഠാന കലാ രൂപങ്ങളായ കൂടിയാട്ടവും ചാക്യാര്‍ കൂത്തും ഒക്ടോബര്‍ ഇരുപത്തിയെട്ടിന് ലോസ് ആഞ്ചെലെസില്‍ അരങ്ങേറുന്നു. സംസ്‌കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച  ഒരു  ദൃശ്യകലയായ കൂടിയാട്ടം  ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച  ആദ്യത്തെ ഭാരതീയ കലാരൂപം കൂടിയാണ്. 

     ലോസ് ആഞ്ചലസിലെ  പ്രമുഖ   മലയാളി സംഘടനയായ  ഓര്‍ഗനൈസേഷന്‍  ഓഫ് ഹിന്ദു മലയാളീസ് (ഓം ) ആണ് ഒരുകാലത്തു കൂത്തമ്പലങ്ങളിലോ  ക്ഷേത്ര മതില്‌കെട്ടിനകത്തോ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സംസ്‌കൃത നാടക  രൂപങ്ങളെ    പ്രവാസി മലയാളികള്‍ക്കും  അമേരിക്കകാര്‍ക്കും  ആസ്വദിക്കാനാവസരമൊരുക്കുന്നത്. ടെസ്റ്റിനിലെ ചിന്മയ മിഷന്‍ കേന്ദ്രമായ 'രാമേശ്വര'ത്താണ് (14451 Franklin Avenue,Tustin, 92780) വൈകിട്ട് അഞ്ചുമണിമുതല്‍ രാത്രി ഒന്‍പതര വരെയുള്ള പരിപാടികള്‍.

     കൂടിയാട്ടത്തെയും  ചാക്ക്യാര്‍കൂത്തിനെയും ഗുരുകുല സമ്പ്രദായത്തില്‍ വരുംതലമുറയ്ക്കു പകര്‍ന്നുനല്‍കുന്ന ആലുവയിലെ നേപത്ഥ്യ  യാണ് തങ്ങളുടെ അമേരിക്കന്‍ കാനഡ പര്യടനത്തിനിടെ ലോസ് ആഞ്ചലസിലെത്തുന്നത്. വര്‍ഷങ്ങള്‍നീണ്ട  പരിശീലനത്തിന്റേയും  ഏഷ്യയിലേയും   യൂറോപ്പിലെയും വിവിധ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച അനുഭവസമ്പത്തുമായി അമേരിക്കയിലെയും കാനഡയിലെയും വിവിധ സര്‍വകലാശാലകളിലെ ക്ഷണിതാക്കളായി  കൂടിയാട്ടവും  ചാക്യാര്‍കൂത്തും അവതരിപ്പിക്കാനെത്തുന്ന സംഘത്തില്‍  മാര്‍ഗി  മധു ചാക്യാര്‍, ഡോ. ഇന്ദു  ജി    എന്നിവര്‍ക്കുപുറമെ കലാമണ്ഡലം മണികണ്ഠന്‍ (മിഴാവ്), നേപത്ഥ്യ  ജിനേഷ്, കലാനിലയം  രാജന്‍  (ഇടയ്ക്ക)  നേപത്ഥ്യ  ശ്രീഹരി ചാക്യാര്‍  (വേഷം), കലാമണ്ഡലം രവികുമാര്‍ (ചുട്ടി)  എന്നിവരുമുണ്ട്.

     ശാകുന്തളവും പാഞ്ചാലീ സ്വയംവരവും പോലെ പരിചിതങ്ങളായ കഥകളായതുകൊണ്ടും ഇംഗ്ലീഷ് സബ്  ടൈറ്റിലുകള്‍ ഉള്ളതുകൊണ്ടും കാണികള്‍ക്കു മനസിലാക്കാനും ആസ്വദിക്കാനും വിഷമമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പരിപാടികള്‍ക്ക് ഏകോപനം നല്‍കുന്ന ഡയറക്ടര്‍ രവി വെള്ളത്തിരി.

     ഓം സാംസ്‌കാരികകേന്ദ്രത്തിന്റെ ധനസമാഹരണാര്‍ത്ഥം   നടത്തുന്ന പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും സഹൃദയരും  സഹകരിക്കണമെന്ന്  പ്രസിഡണ്ട് രമ നായരും, സെക്രട്ടറി വിനോദ് ബാഹുലേയന്‍, പബ്ലിസിറ്റി ഡയറക്ടര്‍ രവി വെള്ളതിരി ജോ. സെക്രട്ടറി   ജയ് മേനോന്‍ എന്നിവരും അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9494197115, 7144029368  അല്ലെങ്കില്‍     www.ohmcalifornia.org സന്ദര്‍ശിക്കുക.
കൂടിയാട്ടവും ചാക്യാര്‍കൂത്തും ഒക്ടോബര്‍ ഇരുപത്തിയെട്ടിന്
കൂടിയാട്ടവും ചാക്യാര്‍കൂത്തും ഒക്ടോബര്‍ ഇരുപത്തിയെട്ടിന്
കൂടിയാട്ടവും ചാക്യാര്‍കൂത്തും ഒക്ടോബര്‍ ഇരുപത്തിയെട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക