Image

കെപിസിസി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍

Published on 12 October, 2017
കെപിസിസി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍


പുതുതായി തയ്യാറാക്കിയ കെപിസിസി ഭാരവാഹി പട്ടികയില്‍ തന്റെ പേര്‌ ഒഴിവാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യോഗ്യത ഇല്ലാത്തവരെ ഉള്‍പ്പെടുത്തിയാണ്‌ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും ഈ പട്ടികയുമായി ചെന്നാല്‍ കോണ്‍ഗ്രസ്‌ തിരിച്ചടി നേരിടുമെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു. പട്ടിക ഹൈക്കമാന്റ്‌ പരിശോധിക്കുമെന്നാണ്‌ വിശ്വാസമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കെ മുരളീധരനെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും ശക്തമായി രംഗത്തു വന്നതിനെ തുടര്‍ന്നാണ്‌ രാജ്‌മോഹനെ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ്‌ സൂചന. മുരളീധരനും ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും എതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിന്‌ പിന്നാലെ കെപിസിസി വക്താവ്‌ സ്ഥാനത്തുനിന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ചിരുന്നു.

കെപിസിസി ഭാരവാഹികളുടെ ലിസ്റ്റില്‍ പരാതിയുണ്ടെന്ന്‌ കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ഭാരവാഹി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുളളതല്ലെന്നും ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നുമാണ്‌ മുരളീധരന്‍ പറഞ്ഞത്‌.

സംസ്ഥാന സമിതി തയ്യാറാക്കിയ ഭാരവാഹി പട്ടികയില്‍ വ്യാപകമായ അനീതികള്‍ നടന്നെന്ന്‌ ഇപ്പോള്‍തന്നെ ആക്ഷേപമുണ്ട്‌. വനിതള്‍ക്ക്‌ 50 ശതമാനം പങ്കാളിത്തം നല്‍കണമെന്ന ഹൈക്കമാന്റ്‌ നിര്‍ദേശം പാടെ അവഗണിച്ചാണ്‌ പട്ടിത തയ്യാറാക്കിയിട്ടുള്ളത്‌. 282 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ 18 വനിതകളെ മാത്രമാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക