Image

ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്‍

Published on 12 October, 2017
ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്‍


ടിപി വധക്കേസ്‌ ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അതിനെ കുറിച്ച്‌ അറിവുളളവര്‍ പറയട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടിപി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്‌. അന്വേഷണം പൂര്‍ണമായില്ലെന്ന്‌ പറയുന്നത്‌ ശരിയല്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌ ഒത്തുതീര്‍പ്പാക്കിയെന്ന്‌ വിടി ബല്‍റാമിന്റെ വിമര്‍ശനത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


സോളാര്‍ കേസില്‍ സര്‍ക്കാരിന്റേത്‌ ആസൂത്രിത നീക്കമാണ്‌. മുഖ്യമന്ത്രിയെ സഹായിച്ചെന്നാണ്‌ തനിക്കെതിരായ കേസ്‌. ഈ ആരോപണത്തില്‍ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട്‌ കൂറ്‌ കാണിക്കുമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക