Image

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അമ്മ മരിച്ചെന്നു കരുതി മകന്‍ മൊബൈല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കി

Published on 12 October, 2017
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അമ്മ മരിച്ചെന്നു കരുതി മകന്‍ മൊബൈല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കി
ബദിയഡുക്ക(കാസര്‍ഗോഡ്): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതു കണ്ട് മരണവെപ്രാളം കാട്ടുകയാണെന്ന് തെറ്റിദ്ധരിച്ച് മകന്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി താഴേക്കു ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ് (17)ആണ് മരിച്ചത്.

മനോജിന്റെ മാതാവ് ലീല പത്തു വര്‍ഷമായി കിടപ്പിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെത്തുടര്‍ന്ന് രോഗബാധിതയായി ശരീരം തളരുകയായിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം മനോജ് കൂലിപ്പണിയെടുത്തു കഴിയുകയായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി പത്തോടെ മാതാവ് കൈകാലടിച്ച് പിടയുന്നതു കണ്ടപ്പോള്‍ മനോജ് സഹോദരന്‍ മാധവയുടെ കൈയില്‍ തന്റെ മൊബൈല്‍ ഫോണ്‍ നല്‍കി പുറത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് 150 മീറ്ററോളം അകലെയുള്ള മൊബൈല്‍ ടവറിനു മുകളില്‍ കയറിയ മനോജ് അവിടെനിന്നും താഴേക്കുചാടി. വീഴ്ചയില്‍ തല പൂര്‍ണമായും തകര്‍ന്ന് മനോജ് തത്ക്ഷണം മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക