കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായ് നടത്തി വരാറുള്ള 'മഴവില്ല് 2017’ ചിത്രരചന മത്സരം നവംബര്‍ 10 ന് റിഗായ് അല്‍ജവഹറ ഗേള്‍സ് സ്കൂളില്‍ നടക്കും.
കിന്റര്‍ ഗാര്ഡന്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന് വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകള്‍ മുഖേനയും നടന്നു വരുന്നു. അബാസിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നീ കലാ സെന്ററുകളില്‍ രജിസ്ട്രേഷന് സ്വീകരിക്കും.
4 വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണമെഡലുകളും ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.
ജോസഫ് പണിക്കര്‍ ചെയര്‍മാനും പി.ബി. സുരേഷ് ജനറല്‍ കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്.
വിവരങ്ങള്‍ക്ക്: 97961678, 97262978, 97683397, 24317875.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍