കുവൈത്ത്: കുവൈത്തിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) അബ്ബാസിയ ജലീബ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓണം ഈദ് സല്ലാപം സംഘടിപ്പിച്ചു അബ്ബാസിയ ഓര്മ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജലീബ് യൂണിറ്റ് കണ്‍വീനര്‍ ഇ. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാഭവന് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ ഉദ്ഘാടനം ചെയ്തു
അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷിജു കോട്ടായി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും അബ്ബാസിയ യൂനിറ്റ് ട്രഷററും ആയ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു അബ്ബാസിയ യൂണിറ്റ് സെക്രട്ടറി എ.കെ രാജേഷ് ജലീബ് യൂനിറ്റ് സെക്രട്ടറി സോമന് പി ജലീബ് യൂനിറ്റ് ട്രഷറര്‍ ജോസഫ് മാത്യു സ്പോര്‍ട്സ് സെക്രട്ടറി രമേശന് പി വി അബ്ബാസിയ വനിതാ വേദി കോര്‍ഡിനേറ്റര്‍ പ്രശാന്തി വര്‍മ ജലീബ് യൂണിറ്റ് കോര്‍ഡിനേറ്റര്‍ സജിജ മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു
ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി, ജനറല്‍ സെക്രട്ടറി എം.എന്‍ സലീം, ട്രഷറര്‍ സാബു ടി വി, വനിതാ വേദി ചെയര്‍പേര്‍സണ്‍ ബിന്ദു രാധാകൃഷ്ണന്, ഉപദേശക സമിതി അംഗം പ്രവീണ്‍ അടുത്തില, ആര്‍ട്സ് സെക്രട്ടറി ഷംജു എം എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു ഫോക്ക് മുഖ്യ രക്ഷാധികാരി എന്‍ ജയശങ്കര്‍ രക്ഷാധികാരി, എന്‍ ഹരിദാസ് ഉപദേശക സമിതി അംഗങ്ങളായ ചന്ദ്രമോഹന് കണ്ണൂര്‍ അനില്‍ കേളോത്ത്, പ്രശാന്ത് എന്നിവരും സംബന്ധിച്ചു. മാവേലി എഴുന്നള്ളത്തും ഫോക്ക് കുടുംബാംഗങ്ങളുടെവിവിധ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും രുചികരമായ ഓണസദ്യയും പരിപാടിക്ക് മാറ്റു കൂട്ടി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍