Image

അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ ഇടപാട്‌; മുന്‍ വ്യോമസേന മേധാവി എസ്‌.പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന്‌ സിബിഐ

Published on 13 October, 2017
അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ ഇടപാട്‌; മുന്‍ വ്യോമസേന മേധാവി എസ്‌.പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന്‌ സിബിഐ


അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌റ്റര്‍ ഇടപാട്‌ കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്‌പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന്‌ സിബിഐ. ത്യാഗിയുടെ സഹോദരന്‍ സഞ്‌ജീവ്‌ 2.28കോടി രൂപ കൈക്കൂലി വാങ്ങിയെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ത്യാഗിയ്‌ക്കും സഹോദരനും പുറമെ മറ്റ്‌ 13 പ്രതികള്‍ കൂടി ഉണ്ട്‌.

3,727 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്‌ക്ക്‌ നേതൃത്വം കൊടുത്തത്‌ എസ്‌പി ത്യാഗിയാണെന്നും വ്യോമ സേന ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള സ്വാധീനം അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ കമ്പനിയ്‌ക്ക്‌്‌ അനുകൂലമായി ത്യാഗി ഉപയോഗിച്ചുവെന്നു സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ.എസ്‌ ഗുജറാളിന്‌ പങ്കുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്‌.

12 ഹെലികോപ്‌റ്ററുകള്‍ക്കായി 3,727 കോടി രൂപയുടെ കരാറാണ്‌ 2010ല്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്‌ത വെസ്റ്റ്‌്‌ലാന്‍ഡുമായി ഒപ്പിട്ടത്‌. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക്‌ നല്‍കി എന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക