Image

ബീഫ്‌ കടത്തിയെന്നാരോപിച്ച്‌ ഹരിയാനയില്‍ അഞ്ച്‌ പേരെ ജനക്കൂട്ടം തല്ലിച്ചതച്ചു

Published on 14 October, 2017
ബീഫ്‌ കടത്തിയെന്നാരോപിച്ച്‌ ഹരിയാനയില്‍ അഞ്ച്‌ പേരെ ജനക്കൂട്ടം തല്ലിച്ചതച്ചു


സുപ്രീം കോടതിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി, ബീഫ്‌ കടത്താരോപിച്ച്‌ ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചുപേരെ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഭാരത്‌ മാതാ കീ ജെയ്‌, ജയ്‌ ഹനുമാന്‍ എന്നു വിളിച്ചു കൊണ്ടായിരുന്നു ഗോ സംരക്ഷകര്‍ ഇവരെ മര്‍ദ്ദിച്ചത്‌. ഫരീദാബാദില്‍ ഇന്ന്‌ രാവിലെയാണ്‌ സംഭവം.

ബീഫ്‌ കടത്തുന്നുണ്ടെന്ന്‌ പറഞ്ഞ്‌ ഓട്ടോ െ്രെഡവറും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നാല്‌ പേരുമാണ്‌ മര്‍ദ്ദനത്തിനിരയായത്‌. ഭാരത്‌ മാതാ കീജെയ്‌, ജയ്‌ ഹനുമാന്‍ എന്ന്‌ വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ െ്രെഡവറേയും മര്‍ദ്ദിക്കുകയായിരുന്നെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 

പോലീസ്‌ നോക്കി നില്‍ക്കെയാണ്‌ തങ്ങളെ ജനക്കൂട്ടം തല്ലിച്ചതച്ചതെന്നും മര്‍ദ്ദനത്തിനെതിരെ ഒന്നും ചെയ്യാതെ ഓട്ടോയില്‍ ബീഫുണ്ടോ എന്ന്‌ പരിശോധിക്കുക മാത്രമാണ്‌ പോലീസ്‌ ചെയ്‌തതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

അതേസമയം, മര്‍ദ്ദിച്ച ഗോ സംരക്ഷകര്‍ക്കെതിരെ കേസെടുക്കാതെ ബീഫ്‌ കടത്തിയെന്നാരോപിക്കപ്പട്ടവര്‍ക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. എന്നാല്‍ പോലീസ്‌ എഫ്‌ഐആര്‍ തിരുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഹരിയാന ബിജെപി നേതാവ്‌ രാമന്‍ മാലിക്‌ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക