വിലക്ക് തുടരാനാണ് ബിസിസിഐയുടെ
തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്സി അണിയാനും
തയ്യാറാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിസിസിഐക്ക്
മുകളിലാണ് ഐസിസിയെന്നും ശ്രീശാന്ത് ഓര്‍മ്മിപ്പിക്കുന്നു.
ബിസിസിഐക്കെതിരെ
നിയമപരമായി പോരാടുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
കഴിഞ്ഞ ദിവസമാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ
വിലക്ക് നീക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിള്‍ ബെഞ്ച്
ഉത്തരവിനെതിരെ ബിസിസിഐ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന
ബെഞ്ച് ഇ്ക്കാര്യം ഉത്തരവിട്ടത്.
രാജ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ
കുറ്റമെന്ന് വിലയിരുത്തി ശ്രീശാന്ത് കുറ്റവാളിയാണെന്ന് സിംഗിള്‍ ബെഞ്ച് തന്നെ
കണ്ടെത്തിയെങ്കിലും ഇത്രയും ശിക്ഷ വേണ്ടെന്ന് പറഞ്ഞ് ഇളവ് നല്കിയ നടപടി
നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.