Image

ഷെറിന്‍ മാത്യൂസിന്റെ മരണം: കൂടുതല്‍ അറസ്റ്റിനു സാധ്യത

Published on 24 October, 2017
ഷെറിന്‍ മാത്യൂസിന്റെ മരണം: കൂടുതല്‍ അറസ്റ്റിനു സാധ്യത
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ഷെറിന്‍ മാത്യൂസിന്റെ മ്രുതദേഹം കണ്ടെത്തിയ കള്‍വെര്‍ട്ടില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയതാണെന്നു പോലീസ് വക്താവ് സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച്. മഴ വെള്ളം ഒഴുകാനുള്ള വലിയ പൈപ്പില്‍ നീണ്ട വടിയിട്ട് കുത്തി നോക്കിയതാണു. എന്നാല്‍ അപ്പോള്‍ ഒന്നും കാണുകയുണ്ടായില്ല.
ഈ ശനിയാഴ്ച കടുത്ത മഴ പെയ്ത പശ്ചത്തലത്തില്‍ പരീശീലനം സിദ്ധിച്ച നായകളുമായി വീണ്ടും ആ ഭാഗത്തു തെരച്ചില്‍ നടത്തിയപ്പോഴാണ് മ്രുതദേഹം കിട്ടിയത്. മഴയില്‍ മണം പിടിക്കുക എളുപ്പമെന്നു കരുതിയാണു നായകളുമായി പോലീസ് രംഗത്തു വന്നത്
പൈപ്പിലേക്കു കയറിയായിരുന്നു ജഡം കാണപ്പെട്ടത്. നന്നായി വസ്ത്രധരണം ചെയ്തിരുന്നു.
കുട്ടിയെ പാല്‍ കുടിപ്പിക്കാന്‍ വെസ്ലി മാത്യുസ് ശ്രമിക്കുമ്പോള്‍ ഭാര്യ സിനി മാത്യുസ് ഉറക്കമായിരുന്നു എന്നാണ് കരുതുന്നത്. കേസുമായി സഹകരിക്കണമെന്നു സിനിയോട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേ സമയം സിനിയുടെ അഭിഭാഷകന്‍ കെന്റ് സ്റ്റാര്‍ വക്കാലത്ത് ഒഴിഞ്ഞു. എന്തു കൊണ്ട് എന്നു വ്യക്തമാക്കിയിട്ടില്ല.

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവാമെന്നു പോലീസ് പറഞ്ഞു.
വെസ്ലിയുടെ കുടുംബം സര്‍വീസില്‍ പങ്കെടുക്കുന്ന ഇമ്മാനുവല്‍ ബൈബിള്‍ ചര്‍ച്ച് അനുശോചനൗമായി രംഗത്തു വന്നു.

Members of Emmanuel Bible Chapel, where Sherin and her family went to church, released a statement Tuesday saying they were "saddened and grieved" by her death.

"All of us greatly miss her radiant smile, high-fives and joyful singing of her favorite Sunday School songs," the statement said. "We believe she is now in heaven in the arms of our blessed Savior. ... Our congregation continues to pray for Sherin's older sister as she grieves for both the loss of her sister and separation from her immediate family."


Read also
Join WhatsApp News
Mathew V. Zacharia, NEW YORK 2017-10-25 10:18:09
Emmanuel Bible Chapel:  I too am saddened by the death of innocent Sherin  Mathews. I do join in spirit with Emmanuel Bible Chapel Congregation with prayer.
Mathew V. Zacharia, NEW YORK
Anthappan 2017-10-25 13:10:09
But when you pray, go into your room, close the door and pray to your Father, who is unseen. Then your Father, who sees what is done in secret, will reward you. (Matthew 6:6)
Johny 2017-10-25 20:12:24
ശ്രീ അന്തപ്പൻ പറഞ്ഞത് ശരിയാണ്. ബൈബിൾ വിശ്വസിക്കുന്ന ക്രിസ്ത്യാനി, യേശൂ പറഞ്ഞെന്നു പറയുന്നത് അപ്പാടെ വിശ്വസിക്കുന്ന ക്രിസ്ത്യാനി പള്ളിയിൽ പോകേണ്ട ആവശ്യം ഇല്ല. അറയിൽ കയറി വാതിൽ അടച്ചു പിതാവിനോട് സംവദിക്കാൻ എന്തിനാ ഈ പുരോഹിതന്റെ ആവശ്യം. ഈ പുരോഹിതർ പ്രാർത്ഥിക്കുന്നത് അവരുടെ കാര്യത്തിന് മാത്രം ആണ്. 
JOHNY 2017-10-25 20:31:22
ആ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില കുറിപ്പുകൾ കാണുമ്പോൾ നമ്മൾ ഏതു നൂറ്റാണ്ടിൽ ആണെന്ന് സംശയിച്ചു പോകുന്നു. ഇന്നൊരു ഫോട്ടോ ഷോപ് ചെയ്ത പടം, ഈ കുഞ്ഞു യേശുവിന്റെ മടിയിൽ ഇരിക്കുന്നു. യേശു അവളെ തലോടിക്കൊണ്ട് സാരമില്ല എന്ന് പറയുന്നൊരു പടം. എത്ര അപഹാസ്യം ആണ്, നസ്രായനായ യേശൂവിനെ ഇത്രത്തോളം അപമാനിക്കയല്ലേ ചെയ്യുന്നത്.  ഞാൻ അറിയുന്ന ഒരു പുരോഹിതൻ ആണ് പോസ്റ്റ് ചെയ്തത്.  അദ്ദേഹത്തെ ഫോൺ വിളിച്ചിട്ടു എടുത്തില്ല. തല്ലിക്കൊന്നു കലുങ്കിന്റെ ഉള്ളിൽ തട്ടിയപ്പോ യേശു എവിടെ ആരുടെ മലമറിക്കാൻ പോയിരിക്കുകയായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചു പോയാൽ കുറ്റം പറയാൻ യേശുവിനു പോലും പറ്റൂല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക