'വര്‍ണ്യത്തില്‍ ആശങ്ക'യ്ക്കുശേഷം സുരാജ് വെഞ്ഞാറമൂട്
നായകനായ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു.
വിഷാദത്തെ മനുഷ്യന് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് 'എന്റെ സത്യാന്വേഷണ
പരീക്ഷകള്‍'.
കോടതിയിലെ ബെഞ്ച്ക്ളര്ക്കായിരുന്ന എഴുപത്തിരണ്ടുകാരന്റെ
വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്നു. അഡ്വക്കറ്റായി
വേഷമിടുന്ന അപര്‍ണ ഗോപിനാഥാണ് നായിക. റഹ്മാന്, ശങ്കര്‍ രാമകൃഷ്ണന്, മൈഥിലി
എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.
ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ.
സുബില്‍ സുരേന്ദ്രന് (കുക്കു സുരേന്ദ്രന്) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
ഛായാഗ്രാഹകന്‍ പോള്‍ ബത്തേരിയാണ്.