Image

ആമുഖമില്ലാത്ത അനുഭവങ്ങള്‍ പ്രകാശനം നവംബര്‍ മൂന്നിന്

Published on 28 October, 2017
ആമുഖമില്ലാത്ത അനുഭവങ്ങള്‍ പ്രകാശനം നവംബര്‍ മൂന്നിന്
 
 മസ്‌കറ്റ്: ഒമാനിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായ പി.എം.ജാബിറിന്റെ മുപ്പതു വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി രചിച്ച 'ആമുഖമില്ലാത്ത അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ മൂന്നിന് (വെള്ളി) മസ്‌കറ്റില്‍ നടക്കും. 

യുവ സാഹിത്യകാരനായ ഹാറൂണ്‍ റഷീദ് തയാറാക്കിയ പുസ്തകം ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഡാര്‍സയിറ്റിലെ ക്ലബ് ഹാളില്‍ രാത്രി 7.30ന് നടക്കുന്ന ചടങ്ങില്‍ ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രകാശനം നിര്‍വഹിക്കും. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍, മാതൃഭൂമി പബ്ലിഷേഴ്‌സിന്റെ മേനേജര്‍ നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക