Image

'സൊടക്‌ മേലെ' ; സൂര്യയുടെ മാസ്‌ ഗാനം വൈറലാകുന്നു

Published on 29 October, 2017
  'സൊടക്‌ മേലെ' ; സൂര്യയുടെ മാസ്‌ ഗാനം വൈറലാകുന്നു


'സൊടക്‌ മേലെ സൊടക്‌ പോടുത്‌
എന്‍ വിരലു വന്ത്‌ നടു തെരുവില്‍ നിന്ന്‌...'
ആരാധകര്‍ കാത്തിരുന്ന ഈ സൊടക്‌ പാട്ട്‌ എത്തുമ്പോള്‍ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഭവം കിടുക്കി. കേട്ടിരിക്കുന്ന ആളുകളെ ഇളക്കി മറിക്കാന്‍ പോവുന്ന ചടുലതാളമാണ്‌ പാട്ടില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. അനിരുദ്ധിന്റെ നാടന്‍ ശൈലിയില്‍ പിറന്ന മറ്റൊരു കിടിലന്‍ പാട്ട്‌.

സൂര്യ ഡാന്‍സ്‌ പഠിക്കുന്ന ദൃശ്യങ്ങളും ആന്റണി ദാസന്‍ തിമിര്‍ത്ത്‌ പാടുന്നതും മറ്റുമാണ്‌ ഗാനത്തില്‍ കടന്നു വരുന്നത്‌. സൂര്യയും കലൈയരസനും സംഘവും പറയുന്ന ഡയലോഗുകളും പാട്ടിനിടയിലുണ്ട്‌. ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു മാസ്‌ പരിവേഷമാണ്‌ പാട്ടിനുള്ളത്‌. ജിമിക്കി കമ്മലിനൊപ്പം ചുവടു വച്ച്‌ പ്രേക്ഷക ശ്രദ്ധ നേടിയ ഷെറിനും അന്നയും പാട്ടില്‍ വന്നു പോകുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക