Image

ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നവയുഗം രക്തദാന ക്യാമ്പ്...

Published on 30 October, 2017
ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ച്  നവയുഗം  രക്തദാന  ക്യാമ്പ്...
ദമ്മാം: പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍,  രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്‌കാരികവേദി പത്താം വാര്‍ഷികആഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

ദമ്മാം  സെന്‍ട്രല്‍  ഹോസ്പിറ്റല്‍  പരിസരത്ത്   സ്ഥിതിചെയ്യുന്ന  ബ്ലഡ്  ബാങ്കില്‍  രാവിലെ  8   മണിക്ക്  തുടങ്ങിയ  രക്തദാനക്യാമ്പില്‍ രാവിലെ മുതലേ പ്രവാസികളുടെ നീണ്ട ക്യൂ ദൃശ്യമായി.  ജനപങ്കാളിത്തം  മൂലമുണ്ടായ തിരക്ക് മൂലം ക്യാമ്പ് വൈകിട്ട്  4  മണിവരെ  നീണ്ടു. അവധിദിനത്തില്‍ ഇത്രയധികം  പ്രവാസികള്‍  രക്തദാനത്തിന്   എത്തുന്നത്  ആദ്യമായിട്ടാണെന്ന്  ബ്ലഡ്  ബാങ്ക്  അതികൃതര്‍ പറഞ്ഞു.

നവയുഗം  കേന്ദ്ര  കമ്മറ്റി  രക്ഷാധികാരി  ഉണ്ണി  പൂച്ചെടിയില്‍ , ജനറല്‍ സെക്രട്ടറി  എം.എ.വാഹിദ് കാര്യറ, പ്രസിഡന്റ് ബെന്‍സിമോഹന്‍, കാരുണ്യ  വിഭാഗം  കണ്‍വീനര്‍  ഷാജി  മതിലകം, ജീവ  ജീവകാരുണ്യപ്രവര്‍ത്തകരായ ഷിബുകുമാര്‍, മഞ്ജു  മണികുട്ടന്‍, ദമ്മാം  മേഖല  പ്രസിഡന്റ്   അരുണ്‍ നൂറനാട്, മേഖലാ  സെക്രടറി  ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്ര കുടുംബ  വേദി കണ്‍വീനര്‍  ദാസന്‍ രാഘവന്‍, കോബാര്‍ മേഖല സെക്രട്ടറി അരുണ്‍  ചാത്തനൂര്‍, മേഖല പ്രസിഡന്റ് ബിജു വര്‍ക്കി, കേന്ദ്രകമ്മിറ്റി നേതാക്കളായ  ലീന ഉണ്ണികൃഷ്ണന്‍, റെജി  സാമുവല്‍,   ഗോപകുമാര്‍,  സുമി ശ്രീലാല്‍,  സനു മഠത്തില്‍, പ്രഭാകരന്‍ എടപ്പാള്‍,  മുനീര്‍ ഖാന്‍, രഞ്ജി, രാജേഷ് ചടയമംഗലം, ഉണ്ണികൃഷ്ണന്‍, എന്നിവര്‍  നേതൃത്വം  നല്‍കി.

ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ച്  നവയുഗം  രക്തദാന  ക്യാമ്പ്...
ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ച്  നവയുഗം  രക്തദാന  ക്യാമ്പ്...
ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ച്  നവയുഗം  രക്തദാന  ക്യാമ്പ്...
ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ച്  നവയുഗം  രക്തദാന  ക്യാമ്പ്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക