Image

ഗ്രാന്‍മയ്ക്ക് നോര്‍ക്ക റൂട്ട്‌സിന്റ അംഗീകാരം

Published on 30 October, 2017
ഗ്രാന്‍മയ്ക്ക് നോര്‍ക്ക റൂട്ട്‌സിന്റ അംഗീകാരം
 
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം ലഭിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രഥമ സംഘടനയാണ് ഗ്രാന്‍മ.

നമ്മുടെ നാടിന്റെ സാംസ്‌കാരിക തനിമയും പൈതൃകവും ഉയര്‍ത്തിപിടിച്ചുകൊണ്ട്, മലയാളി സമൂഹത്തിന്റ ആകമാന ഉന്നമനത്തിനു വേണ്ടി സംഘടന നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഗ്രാന്‍മ ഭാരവാഹികള്‍ പറഞ്ഞു. കേരളാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം ഓസ്‌ട്രേലിയയിലുള്ള പ്രവാസികളുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നിരവധി ജനക്ഷേമ പദ്ധതികള്‍ സംഘടനയുടെ പരിഗണനയിലുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക