Image

ഇരുകക്ഷികളുടെയും രാഷ്ട്രീയത്തില്‍ റഷ്യന്‍ ഇടപെടല്‍: അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു.

ഏബ്രഹാം തോമസ് Published on 03 November, 2017
ഇരുകക്ഷികളുടെയും രാഷ്ട്രീയത്തില്‍ റഷ്യന്‍ ഇടപെടല്‍: അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു.
വാഷിംഗ്ടണ്‍: കഴിഞ്ഞ ഒന്‍പതുമാസമായി 2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ എന്ന് ഒരു സെനറ്റ് കമ്മിറ്റി അന്വേഷിക്കുകയാണ്. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ് എന്ന ആരോപണം മാസങ്ങളായി നിലനില്‍ക്കുന്നു. കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ തങ്ങളുടെ പാര്‍ട്ടി ചിന്താഗതിക്കനുസരിച്ച് അന്വേഷണം നീക്കാന്‍ ശ്രമിക്കുന്നു, അതാണ് കാലതാമസത്തിന് കാരണം എന്നും ആരോപണമുണ്ട്. അമേരിക്കയുടെ തിരഞ്ഞെടുപ്പുകളില്‍ റഷ്യയ്ക്ക് ഇടപെടാനാവുമോ, ഈ ഇടപെടല്‍ സഫലമാവുമോ, അമേരിക്കന്‍ തിരഞ്ഞെടുപ്പ് സംവിധാനം ഇത്ര ദുര്‍ബലമാണോ എന്നീ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്.

ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ കമ്പനികളുടെ ഉന്നതോദ്യഗസ്ഥരെ കഴിഞ്ഞ ദിവസങ്ങളില്‍ കമ്മിറ്റി ചോദ്യം ചെയ്തതാണ് അന്വേഷണത്തിലെ പുതിയ സംഭവവികാസം ചോദ്യം ചെയ്യലിന് ശേഷവും നേതാക്കള്‍ സ്വന്തം പാര്‍ട്ടി നിലപാടിനൊപ്പം നില്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ വെബ്‌സൈറ്റുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുവാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനനുകൂലമായി തിരഞ്ഞെടുപ്പ് ഫലം ഉണ്ടാവാന്‍ പരസ്യങ്ങള്‍ നല്‍കുവാനും തയ്യാറായി എന്ന ആരോപണം തെളിയിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ഉണ്ടായില്ല.

ധാരാളം ആളുകള്‍, മാധ്യമരംഗത്ത് ഉള്ളവര്‍ ഉള്‍പ്പെടെ, ഈ സംഭാഷണങ്ങള്‍ ചില വിദേശ കളിക്കാര്‍ തങ്ങളുടെ കുത്സിതവൃത്തികള്‍ രഹസ്യമായി നടത്തി ഒരു യു.എസ്. പ്രസിഡന്റിന് തിരഞ്ഞെടുക്കുവാന്‍ സഹായിച്ചു എന്ന നിലയിലേയ്ക്ക് ചുരുക്കുവാന്‍ ശ്രമിക്കുകയാണ്. ഈ കഥ അത്ര എളുപ്പം ലളിതവല്‍ക്കരിക്കുവാന്‍ കഴിയുകയില്ല, കമ്മിറ്റി ചെയര്‍മാന്‍ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള റിച്ചാര്‍ഡ് ബര്‍ പറഞ്ഞു.

കമ്മിറ്റിയിലെ പ്രധാന ഡെമോക്രാറ്റ് വെര്‍ജീനിയയില്‍ നിന്നുള്ള മാര്‍ക്ക് വാര്‍ണറിന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. ഉഭയകക്ഷി മര്യാദ പാലിക്കുവാന്‍ കമ്മിറ്റി ശ്രമിക്കുന്നു. അന്വേഷണത്തില്‍ നേടിയ പുരോഗതി മറ്റ് കമ്മിറ്റികളില്‍ നിന്ന് ഈ കമ്മിറ്റിയെ വേറിട്ട് നിര്‍ത്തുന്നു. രണ്ട് അംഗങ്ങളും നല്‍കുന്ന വ്യത്സ്ത അഭിപ്രായങ്ങള്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

 കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ പിന്തുണച്ച വ്യക്തിയാണ് ബര്‍ ബര്‍ എപ്പോഴും വ്യക്തമാക്കുന്നത് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഒരു സ്ഥാനാര്‍ത്ഥിയെക്കാള്‍ വലുതാണെന്നാണ്, അന്വേഷണ ഫലത്തെക്കുറിച്ചുള്ള മുന്‍വിധിയുടെ പഴുതടയ്ക്കുവാന്‍ ബര്‍ എപ്പോഴും ശ്രദ്ധിക്കുന്നു.
എന്നാല്‍ വാര്‍ണറിന് ഇത്രയും അടക്കം പാലിക്കുവാന്‍ കഴിയുന്നില്ല. നമ്മുടെ ജനാധിപത്യത്തിന് റഷ്യ ഉയര്‍ത്തുന്ന വെല്ലുവിളി സമ്മതിക്കുവാന്‍ തയ്യാറാകാത്ത ഒരു പ്രസിഡന്റാണ് നമുക്കുള്ളത്. ഓട്ടോമേറ്റഡ് സന്ദേശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ബോട്ടുകളും  സാമൂഹ്യ മാധ്യമ ഉപകരണങ്ങളും ക്രെംലിനുമായി ബന്ധമുള്ള കളിക്കാര്‍ ഇലക്ഷനെ സ്വാധീനിക്കുവാന്‍ ദുരുപയോഗം ചെയ്തു. ഈ റഷ്യന്‍ ആയുധം അതിന്റെ വിജയവും ചെലവ് ചുരുക്കികാര്യം നേടാനുള്ള കഴിവും മുന്‍പേ തെളിയിച്ചിട്ടുള്ളതാണ്, വാര്‍ണര്‍ പറഞ്ഞു.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുകളും ഈ കമ്പനികള്‍ അന്വേഷണത്തില്‍ സഹകരിക്കുവാന്‍ വൈകിയത് നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ പരാമര്‍ശം ഉണ്ടായത് ഫെയ്‌സ്ബുക്കിനെതിരെയാണ്. ഫെയിസ്ബുക്കിന്റെയും അതിന്റെ സഹസ്ഥാപനമായ ഇന്‍സ്റ്റാഗ്രാമിന്റെയും 15 കോടി ഉപയോഗക്കാര്‍ റഷ്യന്‍ ബന്ധമുള്ള കമ്പനി ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയിലേയ്ക്ക് തങ്ങളുടെ വിവരം അവര്‍ അറിയാതെ തന്നെ കൈമാറുന്ന അവസ്ഥ ഉണ്ടായി എന്ന് ഫെയ്‌സ്ബുക്കിന്റെ ജനറല്‍ കൗണ്‍സല്‍ കോളിന്‍ സ്‌ട്രെച്ച് മൊഴി നല്‍കി. ഫെയ്‌സ്ബുക്ക് ഉപയോഗത്തിന്റെ വിവരങ്ങള്‍ കൈമാറുന്നു എന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

ഇരുകക്ഷികളുടെയും രാഷ്ട്രീയത്തില്‍ റഷ്യന്‍ ഇടപെടല്‍: അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക