Image

ഷാര്‍ജ പുസ്ത കോത്സവത്തില്‍ 'നെല്ലിക്ക' പ്രകാശനം ചെയ്യും

പി.എം. അബ്ദുള്‍ റഹിമാന്‍ Published on 03 November, 2017
ഷാര്‍ജ പുസ്ത കോത്സവത്തില്‍ 'നെല്ലിക്ക' പ്രകാശനം ചെയ്യും
അബുദാബി : കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തയായ ഒരു യുവതി യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദ മാക്കി റഫീസ് മാറഞ്ചേരി രചിച്ച 'നെല്ലിക്ക' എന്ന നോവലിന്റെ പുസ്തക പ്രതിയുടെ പ്രകാശനം നവംബര്‍ 3 വെള്ളി യാഴ്ച രാത്രി 9. 30 ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ ബുക് ഫോറം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

മലയാളത്തില്‍ ആദ്യമായി ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിക്കുകയും ഇലക്ട്രോണിക് പുസ്തക രൂപത്തില്‍ (ഇപുസ്തകം) പുറത്തിറങ്ങുകയും ചെയ്ത 'നെല്ലിക്ക' യുടെ  അവതാരിക എഴുതിയിരിക്കുന്നത്  കേരള നിയമ സഭാ സ്?പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്.

സോഷ്യല്‍ മീഡിയയിലൂടെ  അറുപത്തി എണ്ണായിരത്തോളം പേര്‍ ഇതിനകം വായിച്ചു കഴിഞ്ഞു. പുസ്തക രൂപത്തിലുള്ള നോവല്‍ സൗജന്യമായി വായ നക്കാര്‍ക്ക് ലഭ്യമാക്കും എന്ന് രചയിതാവ് അബുദാബിയില്‍ ജോലി ചെയ്യുന്ന   റഫീസ് മാറഞ്ചേരി അറിയിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നോവല്‍ സൗജന്യമായി നല്‍കുന്നത്.

മലയാള പുസ്തക പ്രസാധന രംഗത്തു   നവീനമായ ഒരു ആശയത്തിന് വിത്തു പാകിക്കൊണ്ട് ഇ പുസ്തക  രൂപത്തില്‍ മൊബൈലിലും കംപ്യൂട്ട റിലും ടാബിലും വായിക്കാന്‍ കഴിയുന്ന രൂപത്തിലാണ്  സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'നെല്ലിക്ക'  തയ്യാറാക്കിയിരിക്കുന്നത്.


ഷാര്‍ജ പുസ്ത കോത്സവത്തില്‍ 'നെല്ലിക്ക' പ്രകാശനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക