Image

ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും.(ഭാഗം: 1)- ഡോ.ഏ.കെ.ബി.പിള്ള

ഡോ.ഏ.കെ.ബി.പിള്ള Published on 04 November, 2017
ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും.(ഭാഗം: 1)- ഡോ.ഏ.കെ.ബി.പിള്ള
2017 ഒക്ടോബറില്‍, ന്യൂയോര്‍ക്കില്‍ നടന്ന അമേരിയ്ക്കയിലെ  മലയാള സാഹിത്യകാരന്മാരുടെ സമ്മേളനം ചരിത്രപരമായി, വളര്‍ച്ചയുടെ വിളംബരമാണ്. വിജയത്തിനു വഴിതെളിച്ചവരുടെ സേവനങ്ങള്‍ വെളിവാക്കുക കൂടിയാണ്, ഈ ലേഖനം.

മലയാള പഠനവും സാഹിത്യവും: പ്രവര്‍ത്തകരുടെ യോജിപ്പ്

അമേരിയ്ക്കയില്‍ മലയാളവും സാഹിത്യവും ബാല്യദശയിലാണ്. 1960 മുതല്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നകൂടിയേറി പാര്‍പ്പുകാരാണ്, അവയുടെ പ്രവര്‍ത്തകര്‍. അവരുടെ പാരമ്പര്യം ലോകോത്തരമാണ്. അവരുടെ പാരമ്പര്യം ലോകോത്തരമാണ്. കാര്‍ഷിക ഉത്തരസംസ്‌ക്കാരത്തിലെ മാനുഷ്യമൂല്യങ്ങള്‍; മേലേക്കിട സാഹിത്യത്തെ ചെറുത്ത് സാഹിത്യം ജനകീയമാക്കിയ എഴുത്തച്ഛനും, കുഞ്ചന്‍ നമ്പ്യാരും, കുമാരനാശാനും, വളളത്തോളും; ലോകചരിത്രത്തില്‍ ആദ്യം രൂപം കൊടുത്ത തനി ജനകീയ ഭരണകൂടം, ഭൂമിയും കൃഷിയും ജന്മികളില്‍നിന്നും കുടിയാന്മാരിലേക്കു മാറിയത്; അധഃകൃതര്‍ എന്നു കരുതി തള്ളപ്പെട്ടവര്‍, വിദ്യാഭ്യാസത്തിലൂടെയും ഗവണ്‍മെന്റ് ഉദ്യോഗങ്ങളിലൂടെയും മുന്‍പന്തിയില്‍ എത്തിയത്; എല്ലാറ്റിനും ഉപരിയായി, ഹിന്ദു-കൃസ്ത്യന്‍-മുസ്ലീം മതങ്ങളുടെ സാര്‍വത്രികമായ മൈത്രി. ഇവയില്‍ നിന്നെല്ലാം ജ്വലിക്കുന്ന മലയാളം, കേരളീയന്റെ ആത്മസത്തയാണ്-ആത്മദീപമാണ്. കേരളീയന്‍ എവിടെ പോയാലും, ഈ ആത്മദീപത്തില്‍ നിന്നും പ്രചോദനം കൊള്ളുന്നു. ആളോഹരി പ്രകാരം, ഭാരത്തതില്‍ നിന്നും കുടിയേറിപാര്‍ത്തവരില്‍, ഏറ്റവും കൂടുതല്‍ മാധ്യമങ്ങളും, ഭാഷാപഠനകേന്ദ്രങ്ങളും സാഹിത്യകാരന്മാരും അമേരിയ്ക്കയിലെ കേരളീയരിലാണ്. ഈ വമ്പിച്ച വിഭവം, മലയാളത്തിന്റേയും സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും, ഇന്ന് ആവശ്യമായ വളര്‍ച്ചയ്ക്ക്, കേരളത്തില്‍ തന്നെ പ്രാധാന്യം ഉള്ളതാണെന്ന്, അവിടെ ഉള്ളവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു!

ഈ ചുറ്റുപാടില്‍, ലാന സമ്മേളനം സൃഷ്ടിച്ച ഒരു പ്രധാന കീഴ് വഴക്കം, സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകളും, ഭാഷാധ്യാപകന്മാരും ഒക്കെ ആയുള്ള കൂട്ടുകെട്ടാണ്.
എല്ലാ അമേരിക്കന്‍ മലയാളികളിലും എത്തുന്ന മാധ്യമങ്ങളാണ് സാഹിത്യകാരമാരുടെ വളര്‍ച്ചയ്ക്ക് പ്രധാനമായിതീര്‍ന്നത്. 'ഈ മലയാളി' സാഹിത്യകാരന്മാരുടേയും സാഹിത്യത്തിന്റേയും വെള്ളച്ചാട്ടമാണ്. 'ജനനി' കേരളത്തിലെ സാഹിത്യപ്രസിദ്ധീകരണങ്ങളുടെ ഗുണവാരത്തിലുള്ള ഒരു പ്രസിദ്ധീകരണമാകുന്നു. 'കൈരളി' കേരളാ എക്‌സ്പ്രസ്സ്, 'സംഗമം,' 'മലയാളം പത്രം', ഈയിടെ തുടങ്ങിയ 'മലയാളപത്രിക', ആഴ്ചവട്ടം, 'ജയ്ഹിന്ദ് വാര്‍ത്ത', തുടങ്ങിയ വാരികകള്‍ അമേരിയ്ക്കയിലും കേരളത്തിലും പത്രലേഖകന്‍ കൂടിയായ ജോയിച്ചന്‍പുതുകുളം, കേരളാ ടൈംസ്, മൊയ്തീന്‍ പുത്തന്‍ചിറ തുടങ്ങിയവരുടെ ഈ.പത്രങ്ങള്‍, 'കൈരളി', ഏഷ്യാനൈറ്റ്, അമൃതാ ടി.വി. കേരളത്തിലുള്ള എല്ലാ ടെലിവിഷന്‍ പ്രസ്ഥാനങ്ങളും, കേരളത്തിലെ സംഭവ വികാസങ്ങള്‍ അമേരിയ്ക്കയില്‍ എത്തിയ്ക്കുന്നതിനും, മലയാളസാഹിത്യകാരന്മാരുടെ പിന്‍തുണയ്ക്കും പ്രവര്‍ത്തിയ്ക്കുന്നു. ഇവയോട് നടന്നപ്പെട്ടതാണ്, 'ലാന' നടത്തിയ 'സാഹിത്യ പ്രസ്ഥാനത്തില്‍, മാധ്യമങ്ങളുടെ പങ്ക് എന്ന സെമിനാര്‍.

പ്രധാനം: മാധ്യമപ്രവര്‍ത്തകരുടെ സെമിനാര്‍, ഉ- എല്ലാ സെമിനാറുകളിലും, ഭാവിയില്‍, സദസ്സിലുള്ളവരുമായി ചര്‍ച്ച പരിപാടികളില്‍ ഉള്‍പ്പെടുത്തണം. കേരളത്തില്‍ പോലെ, അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുടെ കവിതയും കഥയും നാടകവും മറ്റും, ആഴ്ചയിലെ  ഇരുപതു മിനിറ്റെങ്കിലും, പ്രക്ഷേപണം ചെയ്യുക.

സെമിനാറിലുണ്ടായ ഒരു നിര്‍ദ്ദേശം, മാധ്യമ കണ്‍വന്‍ഷനുകളില്‍ ഒരു സാഹിത്യം സെമിനാര്‍ കുടി ഉള്‍പ്പെടുത്തണമെന്നാണ്. അതുകൊണ്ട് രണ്ടുകൂട്ടര്‍ക്കും പ്രേത്സാഹനം ഉണ്ടാകും.

ഗുരുകുലവും മറ്റ് മലയാളം മലയാളം സ്‌ക്കൂളുകളും
മറ്റു മലയാളം പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍, ഹിന്ദു-ദേവാലയങ്ങള്‍, സ്ഥാപനങ്ങള്‍, കേരള സമാജങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്നു. രണ്ടര വയസ്സ് മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു പരിശീലനം നല്‍കുന്ന 'ഗുരുകുലം' പോലെയുള്ള സ്ഥാപനങ്ങള്‍, സംഗീതത്തിനും നാട്യത്തിനും കൂടി പ്രാധാന്യം കൊടുക്കുന്നതുമാണ്. സംഗീതം കുഞ്ഞുങ്ങളുടെ ആന്തരികമായ അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിയ്ക്കും. കൂടാതെ കുഞ്ഞുങ്ങള്‍ സമഗ്രമായി അഭ്യസിക്കുന്നതും കാണാം, നമ്മുടെ കവിശ്രീ സന്തോഷ് പാലയുടെ നാലുവയസ്സുള്ള മകള്‍, പത്തുമിന്നിറ്റോളം മലയാളത്തില്‍ പാടുന്നത്, പലര്‍ക്കും പരിമിതം ആണല്ലൊ. ശ്രീ നിലംപൂര്‍ കാര്‍ത്തികേയനെ പോലെ, ചുരുക്കമായെങ്കിലും, അനുഗ്രഹീതരായ പല സംഗീതാധ്യാപകരും ഉണ്ട്. വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരാണ്, അമേരിയ്ക്കയില്‍ പല ഭാഗത്തും നൃത്തം പഠിപ്പിയ്ക്കുന്നത്. നമ്മുടെ എല്ലാ മീറ്റിംഗുകളിലും ആസ്വാദനം നല്‍കുന്നത്, നര്‍ത്തകര്‍ ആണല്ലൊ.

നമുക്കാവശ്യം, മലയാളത്തിനു വേണ്ടി മേല്‍പറഞ്ഞ വിഭാഗക്കാരുടെ എല്ലാം ഒരുമിച്ചുള്ള ഒരു കൂട്ടുകെട്ടാണ്. അതുകൊണ്ടും, ഒറ്റപ്പെടുത്തി പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ക്കും, അമേരിക്കന്‍ ഗവണ്‍മേന്റിന്റെ പല വിഭാഗങ്ങളില്‍ നിന്നും ധനസഹായം ലഭിയ്ക്കാനും സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരുക.

മാതൃഭാഷാപഠനവും വ്യക്തിവികാസവും
മാതൃഭാഷ, സംസ്‌ക്കാരത്തിന്റെ അഭേദ്യഘടകമാകുന്നു. സംസ്‌ക്കാരത്തിന്റേയും ഭാഷയുടേയും വികാസം താദാത്മ്യം കൊണ്ടിരിയ്ക്കുന്നു. 1975 മുതല്‍, ഏകാഗ്രമായി, മലയാള വികാസത്തിനു യത്‌നിയ്ക്കുന്ന ഈ ലേഖകന്‍ ആദ്യം തയ്യാറാക്കി പ്രബന്ധത്തില്‍ ഒരു 'സംസ്‌ക്കാര പ്രദേശം' ത്തിന്റെ സാംസ്‌ക്കാരികമായ വികാസം, സാമ്പത്തികം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും, അങ്ങിനെയുള്ള വികാസത്തിലൂടെ മാത്രമേ, മാതൃഭാഷ വളരുകയൊള്ളൂ എന്നും ആയിരുന്നു. ഈ പ്രബന്ധം, കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്, കേരള-മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ തുടങ്ങിയവയിലെ പല പണ്ഡിത സദസ്സിലും പണ്ഡിതന്മാരിലും അവതരിപ്പിച്ചുകൊണ്ടായി. ഇവിടങ്ങളിലാക്കി സ്വീകരണം ശക്തമായിരുന്നു എങ്കിലും, മേല്‍പറഞ്ഞ കേരളത്തിലെ സ്ഥിതിഗതികള്‍ അധഃപ്പതനത്തിലേക്കു നീങ്ങുകയാണ് ചെയ്തിട്ടുള്ളത്. കൃഷി ഉള്‍പ്പെടെ സ്വന്തമായ ഉല്‍പാദന സ്ഥാപനങ്ങള്‍ ഇല്ലാതായി തീരുകയും, അന്യനാട്ടില്‍ തൊഴിലിനു വേണ്ടി ഉന്നം വച്ച് വിദ്യാഭ്യാസം നേടുകയും ചെയ്യുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ അഭ്യസിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് മാതൃഭാഷയായ മലയാളമല്ല, തൊഴില്‍ഭാഷയായ് ഇംഗ്ലീഷാണ്. കേരളത്തില്‍ സാഹിത്യകാരന്മാരുടെ യന്തം കൊണ്ട്, ഇപ്പോള്‍ മലയാള-പ്രാഥമിക ക്ലാസ്സുകളിലും ഔദ്യോഗിക മണ്ഡലങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊള്ളാം. എന്നാല്‍ അതുപോര.

മാനവശാസ്ത്രത്തിന്റെ(anthropology) വഴി താരകളിലൂടെ ഈ ലേഖകന്റെ ഗവേഷണം എത്തിച്ചേര്‍ന്നത്, ജനനം മുതലുള്ള നൈസ്സര്‍ഗ്ഗികമായ അഭ്യാസം കൊണ്ട്, ഒരു ശിശുവിനു മാതൃഭാഷ എളുപ്പത്തില്‍ വയ്ക്കാന്‍ കഴിയുന്നു എന്നു മാത്രമല്ല, മാതൃഭാഷയിലൂടെ, മാതൃസംസ്‌കാരത്തിന്റെ ആരോഗ്യകരമായ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിക്കുന്നു എന്നതാണ്. ഉപരിയായി, ഈ പ്രക്രിയകളിലൂടെ ഒരു കുഞ്ഞിന്റെ മസ്തിഷ്‌ക്ക വികസനത്തിന് സാധ്യമാകുന്നു-അതായത് ബുദ്ധി, ഭാവന, ശക്തി, വൈകാരികത, ഓര്‍മ്മ തുടങ്ങിയവ. ഞാന്‍ തയ്യാറാക്കി, അനേകം ആളുകള്‍ക്ക് അയച്ച പ്രബന്ധത്തില്‍, ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. (പ്രബന്ധത്തിന്റെ പ്രതി എന്നോട്ട് ആവശ്യപ്പെട്ടാല്‍, ഞാന്‍ ഈ മെയിലില്‍ അയച്ചുതരാം). ഈ വിഷയത്തെപറ്റി ആയിരുന്നു, ലാന സമ്മേളനത്തില്‍ എന്റെ പ്രഭാഷണം.


(തുടരും...)

ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും.(ഭാഗം: 1)- ഡോ.ഏ.കെ.ബി.പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക