വിദ്യ ബാലന് നായികയായി എത്തുന്ന തുമാരി സുലു വിലെ പുതിയ ഗാനം പുറത്തിറങ്ങി. 'മാനവ ലൈക്ക്സ് ടു ഫ്ളൈ' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷാല്‍മാലി ഖൊല്ഡയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിദ്യാ ബാലന് റേഡിയോ ജോക്കി സുലോചനയായി എത്തുന്ന ചിത്രമാണ് തുമ്ഹാരി സുലു. മധ്യവര്‍ഗ്ഗ വീട്ടമ്മയെ അതരിപ്പിക്കുന്ന സുലുവിനെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഹവാ ഹവായി'ക്ക് താളമിട്ട വിദ്യാബാലന്റെ നൃത്തച്ചുവടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിന് ശേഷമാണ് പുതിയ ഗാനം പുറത്തിറങ്ങിയത്.
നവംബര്‍ 17 ന് ചിത്രം തിയറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ത്രിവേണിയാണ്