ഹൈഡല്‍ബര്‍ഗ് : ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ഹൈഡല്‍ബര്‍ഗ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 11 ന് (ശനി) പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 115ാമത് ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.
ഹൈഡല്‍ബര്‍ഗിലെ മാര്‍ക്കുസ് ഇവാജ്ജലിക്കല്‍ ദേവാലയത്തില്‍ രാവിലെ 9.30 നാണ് തിരുക്കര്‍മങ്ങള്‍. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് റാസ, കൈമുത്ത്, നേര്‍ച്ച വിളന്പ്, സമൂഹവിരുന്ന് എന്നിവ നടക്കും.
പ്രാര്‍ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
വിവരങ്ങള്‍ക്ക്: ശോശാമ്മ വര്‍ഗീസ് (ഹൈഡല്‍ബര്‍ഗ്) 06221 769309,
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍