Image

എന്‍സിപിയില്‍ മന്ത്രിതോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടവര്‍ക്ക്‌ കടുത്ത ശാസന

Published on 05 November, 2017
എന്‍സിപിയില്‍ മന്ത്രിതോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടവര്‍ക്ക്‌ കടുത്ത ശാസന

 എന്‍സിപിയില്‍ ഗതാഗത മന്ത്രിതോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടവര്‍ക്ക്‌ കടുത്ത ശാസന.   തോമസ്‌ ചാണ്ടിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ എന്‍സിപിയില്‍ `അപ്രഖ്യാപിത അടിച്ചമര്‍ത്തല്‍' തുടരുന്നു.  രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യ അഭിപ്രായം പ്രകടിപ്പിച്ച മറ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ്‌ നല്‍കി.

ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയരായവരോട്‌ ഇനിയും ഒരു വിശദീകരണം പോലും പാര്‍ട്ടി ചോദിച്ചിട്ടുമില്ല. സംസ്ഥാന പ്രസിഡന്റായിരിക്കെ ഉഴവൂര്‍ വിജയനെതിരെ കൊലവിളി നടത്തിയ നേതാക്കള്‍ പാര്‍ട്ടിയില്‍ സുരക്ഷിത സ്ഥാനം നേടുമ്പോഴാണ്‌ എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാട്‌.

തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം വിഷയത്തില്‍ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട യുവനേതാവ്‌ മുജീബ്‌ റഹ്മാനെയാണ്‌ ആദ്യം എന്‍സിപിയില്‍ നിന്ന്‌ പുറത്താക്കിയത്‌. 

 നേതാക്കള്‍ക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിഎന്നതാണ്‌ ആക്ടിങ്‌ പ്രസിഡന്റ്‌ ടി.പി. പീതാംബരനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസുകളില്‍ പറയുന്ന കുറ്റം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക