Image

ഗെയില്‍ സമരം; വിരട്ടല്‍ വേണ്ടെന്ന്‌ മുഖ്യമന്ത്രി

Published on 05 November, 2017
ഗെയില്‍ സമരം; വിരട്ടല്‍ വേണ്ടെന്ന്‌ മുഖ്യമന്ത്രി


ഗെയില്‍ വിരുദ്ധ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്‌. വികസന വിരോധികളുടെ വിരട്ടലിനോ സമ്മര്‍ദത്തിനോ സര്‍ക്കാര്‍ വഴങ്ങില്ല. നാടിന്‍റെ വികസനത്തിന്‌ ചിലര്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗ്യതുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ നമ്മുടെ നാട്ടില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ്‌ ഉള്ളത്‌. എന്ത്‌ വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്‌. എന്നാല്‍ വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക