Image

റിയാദ് അലുംനികടലുണ്ടി നഗരം എ എം യു പി സ്‌കൂളിന് പൂന്തോട്ടം നിര്‍മ്മിച്ച് നല്‍കി

Published on 05 November, 2017
റിയാദ് അലുംനികടലുണ്ടി നഗരം എ എം യു പി  സ്‌കൂളിന് പൂന്തോട്ടം നിര്‍മ്മിച്ച് നല്‍കി
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരം എ എം യു പി സ്‌കൂളിന് റിയാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃതത്തില്‍ പൂന്തോട്ടവും അതിന്റെ ചുറ്റ് മതിലും നിര്‍മ്മിച്ച് നല്‍കി. 

റിയാദ്കടലുണ്ടി നഗരം വെല്‍ഫെയര്‍ ലിങ്ക് പ്രസിഡന്റ് പി എന്‍ അബ്ദുല്‍ അസീസ് 'ചെടി തൈകള്‍' സ്‌കൂള്‍ ലീഡര്‍ റുമൈസ കെ പി ക്ക് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു, സംസ്ഥാന കൃഷി അവാര്‍ഡ് ജേതാവായ റസാഖ് കൊടപ്പാളി, വള്ളിക്കുന്ന് കൃഷി ഓഫീസര്‍ അമൃത,  പി ടി എ പ്രസിഡന്റ് വി പി സിദ്ധീഖ്, പ്രധാനാധ്യാപകന്‍ എം സൈതാലി മാസ്റ്റര്‍, സുധാമണി ടീച്ചര്‍, മുജീബ് മാസ്റ്റര്‍, ഇബ്രാഹിം മാസ്റ്റര്‍, മുഹമ്മദ് ഇക്ബാല്‍ മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, മുസ്തഫ പി എന്‍, ബാവ എന്‍, സുഫൈല്‍ എന്നിവര്‍ സംസാരിച്ചു.

റിയാദ്കടലുണ്ടി നഗരം വെല്‍ഫെയര്‍ ലിങ്ക് പ്രസിഡന്റ് പി എന്‍ അബ്ദുല്‍ അസീസ് ചെടി തൈകള്‍ ഹരിതം ക്ലബ്ബ് ലീഡര്‍ ആയിഷക്ക് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക