Image

നടിയെ ആക്രമിച്ച കേസ്‌; ഡിജിപിയുടെ വാദം തെറ്റെന്ന്‌ തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ പുറത്ത്‌

Published on 07 November, 2017
 നടിയെ ആക്രമിച്ച കേസ്‌; ഡിജിപിയുടെ വാദം തെറ്റെന്ന്‌ തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ പുറത്ത്‌


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താനല്ല ഗൂഢാലോചന നടത്തിയതെന്നും, മറിച്ച്‌ തന്നെ ചിലര്‍ ഗൂഢാലോചന നടത്തി കുടുക്കിയതാണ്‌ എന്നാണ്‌ ദിലീപ്‌ തുടക്കം മുതല്‍ ആരോപിക്കുന്നത്‌. 

 പോലീസിലെ ചില ഉന്നതരേയും സിനിമാ രംഗത്തെ പ്രമുഖരേയും ദിലീപ്‌ പേരെടുത്ത്‌ തന്നെ പറഞ്ഞിരുന്നു. വാദിയായി ചെന്ന തന്നെ പ്രതിയാക്കിയെന്ന ദിലീപിന്റെ ആരോപണത്തില്‍ കഴമ്പുണ്ട്‌ എന്ന്‌ സംശയിക്കുന്ന തരത്തിലാണ്‌ പുതിയ വിവരങ്ങള്‍ പുറത്ത്‌ വരുന്നത്‌. 

 നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ്‌ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ഡിജിപിക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്നും ദിലീപ്‌ പറഞ്ഞിരുന്നു. 

ആലുവ പോലീസ്‌ ക്ലബ്ബില്‍ വെച്ച്‌ 13 മണിക്കൂര്‍ തന്നെയും നാദിര്‍ഷയേയും പോലീസ്‌ ചോദ്യം ചെയ്‌തത്‌ തന്റെ പരാതിയുടെ പുറത്താണ്‌ എന്നും ദിലീപ്‌ പറഞ്ഞിരുന്നു. താനാണ്‌ ഇരയാക്കപ്പെടുന്നത്‌ തന്റെ പരാതി പോലീസ്‌ അന്വേഷിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ തൃപ്‌തനാണെന്നും ദിലീപ്‌ അന്ന്‌ പറയുകയുണ്ടായി. 

എന്നാല്‍ പിന്നീട്‌ നടന്നത്‌ ദിലീപിന്റെ അറസ്റ്റാണ്‌. കേസില്‍ താനാണ്‌ ഇരയാക്കപ്പെട്ടതെന്ന്‌ തന്റെ പരാതിയിന്മേല്‍ പോലീസ്‌ ഇതുവരെ നടപടി സ്വീകരിക്കാത്തത്‌ ചൂണ്ടിക്കാട്ടി ദിലീപ്‌ പല തവണ ആരോപിച്ചിട്ടുണ്ട്‌. 

എന്നാല്‍ പോലീസിന്റെ വാദം ദിലീപ്‌ പരാതി നല്‍കാന്‍ വൈകി എന്നതായിരുന്നു. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ വാട്‌സ്‌ആപ്പ്‌ വഴി ഭീഷണിക്കോളിന്റെ വിവരങ്ങള്‍ അയച്ച്‌ നല്‍കിയത്‌ പരാതിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും പോലീസ്‌ പറഞ്ഞിരുന്നു

 എന്നാല്‍ പോലീസിന്റെ ഈ വാദങ്ങള്‍ പൊളിയുകയാണ്‌. ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ച്‌ ഭീഷണിപ്പെടുത്തിയ ഉടനെ തന്നെ ഡിജിപിയെ വിളിച്ച്‌ ദിലീപ്‌ ഇക്കാര്യം പറഞ്ഞിരുന്നുന്നുസ്വകാര്യ ചാനല്‍ പുറത്ത്‌ വിട്ടിരിക്കുകയാണ്‌. 

ജയിലില്‍ നിന്ന്‌ പള്‍സര്‍ സുനിയുടെ ഭീഷണി ലഭിച്ചയുടനെ ദിലീപ്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയെ വിളിച്ച്‌ പരാതിപ്പെട്ടെന്ന വിവരമാണ്‌ പുറത്തുവരുന്നത്‌.

പലവട്ടം ഡിജിപിയുടെ ഫോണിലേക്ക്‌ ദിലീപ്‌ വിളിച്ചതായി ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ്‌ മേധാവിയുടെ സ്വകാര്യ ഫോണ്‍വഴിയായിരുന്നു സംസാരങ്ങളെല്ലാം. 


 തന്നെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയെന്ന്‌ ആരോപിച്ച്‌ നടന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഈ വിവരവും വെളിപ്പെടുന്നത്‌.


പലവട്ടം ദിലീപ്‌ ഡിജിപിയെ വിളിച്ചതിനും തെളിവുണ്ട്‌. ബെഹ്‌റയുടെ സ്വകാര്യഫോണിലേക്കാണ്‌ എല്ലാ കോളുകളും എത്തിയിരുന്നതെന്നാണ്‌ രേഖകളില്‍ പറയുന്നത്‌. പരാതിപ്പെട്ടിട്ടും അന്വേഷണം വൈകിയെന്ന്‌ ദിലീപ്‌ പറഞ്ഞിരുന്നു. 

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ലെന്നും കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കും എന്നുമാണ്‌ ബെഹ്‌റ അന്ന്‌ പ്രതികരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക