Image

ലാബ്രിന്ത്, ഗള്‍ഫ് പ്രവാസിയുടെ നേര്‍ക്കാഴ്ച: സി.വി. ബാലകൃഷ്ണന്‍

Published on 08 November, 2017
ലാബ്രിന്ത്, ഗള്‍ഫ് പ്രവാസിയുടെ നേര്‍ക്കാഴ്ച: സി.വി. ബാലകൃഷ്ണന്‍
ഷാര്‍ജ : പ്രവാസജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ കുരുങ്ങിയ മനുഷ്യാവസ്ഥയുടെ കഥ പറയുന്ന 'ലാബ്രിന്ത്' എന്ന നോവല്‍ ഗള്‍ഫ് പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണെന്ന് സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകത്സവത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷാര്‍ലി ബഞ്ചമിന്‍ എഴുതിയ നോവലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യപ്രതി സാഹിത്യകാരന്‍ ശിഹാബുദ്ദിന്‍ പൊയ്യത്തുംകടവിനു നല്‍കി പ്രകാശനകര്‍മം നിര്‍വഹിച്ചു. ഗള്‍ഫ് സാഹിത്യം എന്നതില്‍ നിന്നും വിഭിന്നമായി മലയാള സാഹിത്യത്തില്‍ ലാബ്രിന്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ശിഹാബുദീന്‍ പറഞ്ഞു. 

ഷാബു കിളിത്തട്ടില്‍ പുസ്തകപരിചയം നടത്തി. ബഷീര്‍ തിക്കോടി, ശിവപ്രസാദ്, മൊയ്തീന്‍കോയ, എം.സി.എ നാസര്‍, ഡോ. സായ് ഗണേഷ്, സദാശിവന്‍ അന്പലമേട്, പ്രദീപ്, ഷാര്‍ലി ബഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക