Image

പത്?മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും

Published on 09 November, 2017
പത്?മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും

ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും.  ജയ്പൂര്‍ രാജവംശത്തിലെ അംഗമായ ദിവ്യകുമാരിയാണ് ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. ഇതിന്റെ റിലീസ് അനുവദിക്കാന്‍ സാധിക്കില്ല. സമ്ബന്നമായ രാജസ്ഥാന്റെ ചരിത്രത്തെ വക്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും ദിവ്യ കുമാരി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ രാജസ്ഥാനിലെ രജപുത് സംഘടനകളും പത്മാവതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയ്പുര്‍ രാജവംശത്തിലെ അംഗങ്ങളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക