Image

കര്‍ഷകവിരുദ്ധ കരാറുകള്‍ കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു: വി.സി.സെബാസ്റ്റ്യന്‍

ഫാ.ആന്റണി കൊഴുവനാല്‍ Published on 10 November, 2017
കര്‍ഷകവിരുദ്ധ കരാറുകള്‍ കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു: വി.സി.സെബാസ്റ്റ്യന്‍
മുണ്ടക്കയം: ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകള്‍മൂലം കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നതിന്റെ പ്രതിഫലനമാണ് റബറുള്‍പ്പെടെ വിവിധ വിളകളുടെ വിലത്തകര്‍ച്ചയെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

    കര്‍ഷകര്‍ ഏകവിളയില്‍ നിന്ന് ബഹുവിളയിലേയ്ക്ക് മാറണം.  ഇടനിലക്കാരില്ലാത്ത വിപണികള്‍ക്ക് കര്‍ഷക കൂട്ടായ്മകളിലൂടെ രൂപം നല്‍കണം.  കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദനച്ചെലവുകണക്കാക്കി സര്‍ക്കാര്‍ അടിസ്ഥാനവില നിശ്ചയിക്കാത്തത് വഞ്ചനാപരമാണ്. രാഷ്ട്രീയ അടിമകളാകാതെ സംഘടിച്ചുനിന്ന് വിലപേശുവാന്‍ കര്‍ഷകര്‍ക്കാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ഓര്‍മ്മിപ്പിച്ചു.

    തെക്കേമല സെന്റ് മേരീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തെക്കേമല, പാലൂര്‍ക്കാവ് മേഖലകളിലെ ഇന്‍ഫാം പ്രവര്‍ത്തകസമ്മേളനത്തില്‍ ഫാ.ജോസുകുട്ടി ഇടത്തിനകം അധ്യക്ഷത വഹിച്ചു.  ബിനോ വര്‍ഗീസ്, ജോണി ആക്കാത്ത്, സണ്ണി മറ്റമുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.
   
ഫാ.ആന്റണി കൊഴുവനാല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക