Image

തെലുങ്കാനയില്‍ ഇനി ഉര്‍ദു രണ്ടാം ഭാഷ

Published on 11 November, 2017
തെലുങ്കാനയില്‍ ഇനി  ഉര്‍ദു രണ്ടാം ഭാഷ


ഹൈദരാബാദ്‌: തെലുങ്കാനയില്‍ ഉറുദു സംസ്ഥാനത്തെ രണ്ടാം ഔദ്യോഗിക ഭാഷയായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. നീണ്ടനാളുകളായിട്ടുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. സംസ്ഥാനത്ത്‌ നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും.

കൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക്‌ ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം തെലങ്കാന നിയമസഭയിലാണ്‌ ചന്ദ്രശേഖര റാവു ഇക്കാര്യം അറിയിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക