Image

ബിജെപി പാളയത്തില്‍ നിന്ന്‌ മാറുന്നുവെന്ന സൂചന നല്‍കി ബിഡിജെഎസ്‌

Published on 11 November, 2017
 ബിജെപി  പാളയത്തില്‍ നിന്ന്‌  മാറുന്നുവെന്ന സൂചന നല്‍കി ബിഡിജെഎസ്‌

ആലപ്പുഴ: എന്‍ഡിഎ പാളയത്തില്‍ നിന്ന്‌ ബിഡിജെഎസ്‌ മാറുന്നുവെന്ന സൂചന നല്‍കി ബിഡിജെഎസ്‌ രംഗത്ത്‌. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന്‌ ആര്‍ക്കും വാക്ക്‌ നല്‍കിയിട്ടില്ലെന്ന്‌ ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന്‌ എല്ലാവരും മനസിലാക്കണം. നേരത്തേ, ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജനരക്ഷാ യാത്രയുള്‍പ്പെടെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന്‌ വിട്ടു നില്‍ക്കാന്‍ ബിഡിജെഎസ്‌ തീരുമാനിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക