Image

ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിനെ ചൊല്ലി വിവാദം

Published on 12 November, 2017
ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിനെ ചൊല്ലി വിവാദം

തിരുവനന്തപുരം: രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങുണ്ടായെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിനെ ചൊല്ലി വിവാദം. ആദ്യം ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി പിന്നീടത് രാഷ്ട്രീയക്കാരനല്ലെന്ന് വ്യക്തമാക്കി. ആരാണ് ബ്ലാക്ക്മെയില്‍ ചെയ്തെതന്നറിയാന്‍ ഉമ്മന്‍ ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിക്കഴിഞ്ഞു.  ആരെന്ന് പറയേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസനും പ്രതികരിച്ചു.

കെ.ബി. ഗണേഷ് കുമാര്‍, ആര്‍. ബാലകൃഷ്ണപിള്ള എന്നിവരുടെ പേരുകളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു. എന്നാല്‍, രാഷ്ട്രീയക്കാരനല്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലാണ് ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.  ബ്ലാക്ക് മെയിലിങ്ങിന് മുന്‍ മുഖ്യമന്ത്രി വഴങ്ങേണ്ടി വെന്നന്നത് അതീവ ഗൗരവമുള്ള പ്രശ്‌നമാണ്. 

സോളാര്‍ റിപ്പോര്‍ട്ടില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് ഇതെന്ന ആക്ഷേപവും ശക്തമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക