Image

യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ പൊലീസുകാരന്‌ സസ്‌പെന്‍ഷന്‍

Published on 12 November, 2017
യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ  പൊലീസുകാരന്‌ സസ്‌പെന്‍ഷന്‍

മുംബൈയില്‍ നോ പാര്‍ക്കിംഗ്‌ ഏരിയയില്‍ കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ പൊലീസുകാരന്‌ സസ്‌പെന്‍ഷന്‍. ട്രാഫിക്ക്‌ പൊലീസ്‌ കോണ്‍സ്റ്റബിള്‍ ശശാങ്ക്‌ റാണയെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്‌തത്‌.

വെള്ളിയാഴ്‌ച മുംബൈയിലെ മലാഡിലുള്ള എസ്‌ വി റോഡിലായിരുന്നു സംഭവം. ഏഴു മാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിലിരിക്കെ ഗതാഗത നിയമം തെറ്റിച്ചെന്ന പേരില്‍ കാര്‍ പൊലീസ്‌ കെട്ടിവലിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

നോ പാര്‍ക്കങ്‌ മേഖലയില്‍ കാര്‍ നിര്‍ത്തിയതിനാണ്‌ അമ്മയും കുഞ്ഞും ഇരിക്കുന്ന കാര്‍ പൊലീസ്‌ കെട്ടിവലിച്ചു കൊണ്ടു പോയത്‌. പൊലീസ്‌ നടപടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ ബിജെപി, കോണ്‍ഗ്രസ്‌, ശിവസേന, തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

കുട്ടിയുടെയും അമ്മയുടെയും ജീവന്‌ വിലകല്‍പിക്കാത്ത രീതിയില്‍ പൊലീസ്‌ പെരുമാറിയെന്ന്‌ പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനാലാണ്‌ നടപടിയെന്ന്‌ ജോയിന്റ്‌ കമ്മീഷണര്‍ ഓഫ്‌ പൊലീസ്‌ അമിതേഷ്‌ കുമാര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക