Image

മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി: തലസ്ഥാനത്ത്‌ തിരക്കിട്ട ചര്‍ച്ചകള്‍

Published on 12 November, 2017
മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി: തലസ്ഥാനത്ത്‌ തിരക്കിട്ട ചര്‍ച്ചകള്‍


മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക ഇടതുമുന്നണിയോഗം തുടങ്ങി. യോഗത്തിനു തൊട്ടു മുമ്പേ ഇടതുമുന്നണി നേതാക്കളുടെ തിരക്കിട്ട ചര്‍കള്‍ എകെജി സെന്ററില്‍ നടന്നു.

 സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും കൂടിക്കാഴ്‌ച നടത്തി. മുന്നണിയോഗത്തിനു മുന്‍പ്‌ ധാരണയുണ്ടാക്കാനായിരുന്നു സി.പി.ഐ- സി.പി.ഐ.എം ഉഭയകക്ഷിയോഗത്തിന്റെ ശ്രമം.

അതേസമയം, രാജിക്കാര്യം തീരുമാനിക്കാന്‍ അല്‍പം കൂടി സമയം വേണമെന്ന്‌ എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ ആവശ്യം. കായല്‍ കൈയ്യേറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ്‌ ചാണ്ടി രാജി വയ്‌ക്കേണ്ടെന്ന്‌ തന്നെയാണ്‌ എന്‍.സി.പി സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നത്‌.'

  എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മാത്രം തോമസ്‌ ചാണ്ടി രാജി വച്ചാല്‍ മതിയെന്ന്‌ എന്‍.സി.പി ആക്ടിംഗ്‌ പ്രസിഡന്റ്‌ പീതാംമ്പരന്‍ മാസ്റ്ററും എന്‍സിപി നേതാവ്‌ മാണി സി കാപ്പനും വ്യക്തമാക്കിയിരിക്കുന്നത്‌. തിടുക്കപ്പെട്ട്‌ വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന്‌ എല്‍.ഡി.എഫ്‌ യോഗത്തില്‍ എന്‍.സി.പി ആവശ്യപ്പെട്ടിരുന്നു.

എ.ജിയുടെ നിയമോപദേശം തോമസ്‌ചാണ്ടിക്ക്‌ എതിരായതോടെയാണ്‌ രാജിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ അഡ്വക്കറ്റ്‌ ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്‌.  '

ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന്‌ നിയമോപദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക