Image

ലിജോ ജോസിന്റെ ഈ..മ..യൗ, പുതിയ പോസ്റ്റര്‍ പുറത്ത്

Published on 22 November, 2017
ലിജോ ജോസിന്റെ ഈ..മ..യൗ, പുതിയ പോസ്റ്റര്‍ പുറത്ത്

അങ്കമാലി ഡയറീസിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ഈ..മ..യൗ റിലീസിന് ഒരുങ്ങുകയാണ്. ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ഇ മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാനലൊക്കേഷന്‍. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക