Image

നിവിന്റെ തമിഴ് ചിത്രം റിച്ചിയിലെ ആദ്യ ഗാനം പുറത്ത്

Published on 23 November, 2017
നിവിന്റെ തമിഴ് ചിത്രം റിച്ചിയിലെ ആദ്യ ഗാനം പുറത്ത്

നിവിന്‍ നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം റിച്ചി ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തുകയാണ്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്റെ ആദ്യ മുഴുനീള തമിഴ് ചിത്രമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. സൊല്ലത്താന്‍ നെനയ്ക്കിരെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. വേല്‍മുരുഗന്റെ വരികള്‍ക്ക് അജനീഷ് ലോക്‌നാഥാണ് സംഗീതം ഒരുക്കി ആലപിച്ചിരിക്കുന്നത്.

തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്. കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി എത്തുന്നത്. റിച്ചി എന്ന ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നടിയുമാണ് അഭിനയിക്കുന്നത്. നിവിന്റെ വളര്‍ത്തച്ഛനായി എത്തുന്നത് പ്രകാശ് രാജാണ്. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
<iframe width="699" height="418" src="https://www.youtube.com/embed/spzHWtcgSLg" frameborder="0" gesture="media" allowfullscreen></iframe>
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക