Image

രുചികൂട്ടുകള്‍ അഭിരുചിക്കനുസരിച്ചു ഡാളസിലെ പ്രിയപ്പെട്ട മലയാളികള്‍ക്കുവേണ്ടി “തനി നാടന് തട്ടുകട”

(എബി മക്കപ്പുഴ) Published on 23 November, 2017
രുചികൂട്ടുകള്‍ അഭിരുചിക്കനുസരിച്ചു ഡാളസിലെ പ്രിയപ്പെട്ട മലയാളികള്‍ക്കുവേണ്ടി “തനി നാടന് തട്ടുകട”
ഒരുകാലത്ത് കേരളത്തില്‍ മാത്രം സജീവമാക്കിയിരുന്ന രുചിഭേദങ്ങള്‍ ഇനി ഡാളസിലെ പ്രവാസികള്‍ക്കിടയിലും ലഭ്യമാകുന്നു.

നമ്മുടെ കൊച്ചു കേരളത്തിന്റെ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക പേരും പെരുമയും ഓരോ രുചികളുമുണ്ട് . ആ രുചികൂട്ടുകള്‍ സന്തോഷ് ടോയ് നിങ്ങള്‍ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചു വ്യത്യസ്തമായ ആവിഷ്കാരങ്ങളോടെ പ്രവാസി മലയാളികളുടെ വിരുന്നു മേശയിലേക്കു രുചികരമായി തയ്യാറാക്കുന്നു.

കേറ്ററിംഗില്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ള സന്തോഷും ടോയിലും കൂട്ടായി ദി കറി ലീഫ് എന്ന് പേരില്‍ “തനി നാടന് തട്ടുകട” മാസ്കീറ്റ് നോര്‍ത്ത് ടൗണ് ഈസ്റ്റില്‍ നവംബര്‍ 25 ശനിയാഴ്ച തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു.

ചായയ്‌ക്കൊപ്പം പഴംപൊരി, പഴം പുഴുങ്ങിയത്, ഉഴുന്നുവട, പരിപ്പുവട, കൊഴുക്കട്ട എന്നിവയോടൊപ്പം ചേമ്പ്, ചേന, കാച്ചില്‍, കപ്പ പുഴുങ്ങിയതും ചട്ടിയില്‍ തയ്യാറാക്കിയ മീന്‍കറി എന്നീ വൈവിധ്യമാര്ന്ന നാടന് വിഭവങ്ങളുമുണ്ടാവും. മീന് തലക്കറിയും ഉണക്കയിറച്ചി ഉലര്‍ത്തിയതും, പോത്തിറച്ചി കായക്കറിയും നാടന്‍ ചേരുവയില്‍ തന്നെ തയാറാക്കിയിരിക്കുന്നു.

കൂടാതെ പുട്ട് കടലക്കറി, ചക്കക്കുരു മാങ്ങാക്കറി, വാഴപ്പൂ - വാഴപ്പിണ്ടി തോരന്‍,, നാടന്‍ദോശ, ഇഡ്ഡലി, സാമ്പാര്‍, മുളക് ചമ്മന്തി, കാന്താരി ചമ്മന്തി തുടങ്ങിയ നാടന് ചമ്മന്തി വിഭവങ്ങളും, തേന്‍ നിലാവ് ഒട്ടനവധി തനി നാടന് വിഭവങ്ങളും ലഭിക്കും.

ആത്യാധുനീകമായ ഒരുക്കിയിട്ടുള്ള തട്ടുകടയില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍് പിക്ക് അപ്പ് & ഡെലിവറി ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക