Image

ഗാമ ഗെയിം ഡേ 2017 : ജോസഫ് സിമെന്‍ഡി , വിക്‌സണ്‍ വിക്ടര്‍, റോഷന്‍ പോള്‍ വിജയികള്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 November, 2017
ഗാമ ഗെയിം ഡേ 2017 : ജോസഫ് സിമെന്‍ഡി , വിക്‌സണ്‍ വിക്ടര്‍, റോഷന്‍ പോള്‍ വിജയികള്‍
ഓസ്റ്റിന്‍: ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ (GAMA) ഗെയിം ഡേ 2017 സംഘടിപ്പിച്ചു. ഗെയിം ഡേയുടെ ഭാഗമായി ചെസ്സ്, കാരംസ് മത്സരങ്ങള്‍ ആണ് നടത്തിയത്. റൌണ്ട് റോക്കിലെ ബഹ്റെന്‍സ് റാഞ്ച് റെസിഡന്റ്സ് സെന്ററില്‍ ഡബിള്‍ എലിമിനേഷന്‍ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ചെസ്സ് മത്സരത്തില്‍ കമല്‍ കോശിയെ തോല്‍പ്പിച്ച് ജോസഫ് സിമെന്‍ഡിയും, കാരംസില്‍ ഗോകുല്‍ ശിവദാസിനെ തോല്‍പ്പിച്ച് വിക്‌സണ്‍ വിക്ടറും വിജയികളായി. കുട്ടികളുടെ ചെസ്സ് മത്സരത്തില്‍ അതുല്‍ രാജ് സുരേഷിനെ തോല്‍പ്പിച്ച് റോഷന്‍ പോള്‍ വിജയിച്ചു.

സമ്മാനദാന ചടങ്ങില്‍ ഗാമയുടെ ബോര്‍ഡ് അംഗങ്ങള്‍ - രഞ്ജു രാജും, ഗാമ സ്‌പോര്‍ട്‌സ് ടീം കോര്‍ഡിനേറ്റര്‍ രമേഷ് ചന്ദ്രയും ചേര്‍ന്ന് വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. ഗാമയുടെ പ്രസിഡന്റ് ശങ്കര്‍ ചന്ദ്രമോഹന്‍ നന്ദി പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക